‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’; ചിരി വിഡിയോയുമായി ‘മിന്നൽ മുരളി’യുടെ ജോസ്‌മോനും കുട്ടിതെന്നലും

January 8, 2022

മിന്നൽ മുരളി എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തിയതുമുതൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയതാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും. അതിൽ മിന്നൽ മുരളിയുടെ പ്രിയപ്പെട്ട ജോസ്‌മോനായി എത്തിയതാണ് വസിഷ്ഠ് ഉന്മേഷ്. ജോസ്‌മോൻറെ സഹോദരിയായി കുട്ടി തെന്നലും എത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ഒരു റീൽസാണ് കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്.

പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ചുവടുവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also; മരണത്തിന്റെ വക്കിൽ നിന്നും 200 രൂപ നൽകി കുഞ്ഞിനെ വാങ്ങിയ ‘അമ്മ; സിനിമയെ വെല്ലുന്ന ജീവിതകഥയുമായി ഒരു കോടി വേദിയിലെത്തിയ കീർത്തി

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വസിഷ്‌ഠ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഇപ്പോഴിതാ മിന്നൽ മുരളിയിൽ മാമന്റെ ജോസ് മോനായി എത്തിയാണ് വസിഷ്ഠ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച സ്വീകാര്യതയാണ് ജോസ് മോന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്

Story highlights: Minnal Murali fame Vasishd reels