മിന്നൽ മുരളിയുടെ കള്ളത്തരം പൊളിച്ച് അജു വർഗീസ്- രസകരമായ വിഡിയോ

January 24, 2022

ടൊവിനോ തോമസ് നായകനായ സൂപ്പർഹീറോ ചിത്രം വിജയകരമായി പ്രേക്ഷകരുടെ മനസ് കീഴടക്കുന്നത് തുടരുകയാണ്. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ടിൽ എത്തിയ മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ഒട്ടേറെ താരങ്ങൾ അണിനിരന്ന ചിത്രത്തിൽ സൂപ്പർ പവറുകൾ ഉള്ള ആളായാണ് ടൊവിനോ വേഷമിട്ടത്.

ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തിയ അജു വർഗീസ് ഇപ്പോഴിതാ രസകരമായ ഒരു വിഡിയോയിലൂടെ മിന്നൽ മുരളിയുടെ കള്ളത്തരം പൊളിച്ചിരിക്കുകയാണ്.ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫ് ഉപയോഗിക്കുന്ന മേശ ചില അമാനുഷിക ശക്തിയിൽ എന്നപോലെ ഉയർത്തുകയും താഴ്ത്തുകയുമാണ് ടൊവിനോ തോമസ്. ഇതിനു പിന്നിലെ രസകരമായ രഹസ്യമാണ് അജു വർഗീസ് വെളിപ്പെടുത്തുന്നത്.

Read Also: ഇത് ഒരു സമ്പൂർണ്ണ ഡാൻസ് കുടുംബം; അടിപൊളി നൃത്തവുമായി കുടുംബസമേതം വൃദ്ധി വിശാൽ- വിഡിയോ

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. വിവിധ ഭാഷകളിലെ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ ഗുരു സോമസുന്ദരവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- minnal murali funny video