രാം ചരണിനൊപ്പം ആർആർആർ ഗാനത്തിന് ചുവടുവെച്ച് കീർത്തി സുരേഷ്, ഹിറ്റായി വിഡിയോ

January 27, 2022

രാം ചരൺ ജൂനിയർ എൻ ടി ആർ എന്നിവർ മുഖ്യകഥാപാത്രങ്ങളായി റിലീസിനൊരുങ്ങികൊണ്ടിരിക്കുന്ന രാജമൗലി ചിത്രമാണ് ആർആർആർ. ചിത്രത്തിലേതായി പുറത്തുവന്ന ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. ചിത്രത്തിലേതായി പുറത്തുവന്ന ഒരു ഗാനരംഗവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാം ചരണും ജൂനിയർ എൻ ടി ആറുമാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇരുവരുടെയും ഡാൻസിനെ അഭിനന്ദിച്ച് നിരവധിപേർ എത്തിയിരുന്നു. അതിന് പിന്നാലെ ഈ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന ആളുകളുടെ വിഡിയോകളും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന് രാം ചരണിനൊപ്പം ചുവടുവയ്ക്കുന്ന കീർത്തി സുരേഷിന്റെ വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നത്.

കീർത്തി സുരേഷ് നായികയാകുന്ന ‘ഗുഡ് ലക്ക് സഖി’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും നൃത്തം. ആദി പിനിഷെട്ടിയാണ് ചിത്രത്തില്‍ കീർത്തിയുടെ നായക കഥാപാത്രമായെത്തുന്നത്. രാഹുല്‍ രാമകൃഷ്ണ, ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. നാഗോഷ് കുകുനൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read also: ‘ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ്, തളരരുത് നമ്മളൊന്നും ഈ വെയിലിൽ വാടാനുള്ളവരല്ലല്ലോ’- പ്രചോദനമായി ഒരു അതിജീവനത്തിന്റെ കുറുപ്പ്

ഗ്രാമീണ കഥാപാത്രമായ സഖിയുടെ ജീവിതത്തിലെ പ്രതിസന്ധികളും ഉയർച്ചയുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ചിത്രത്തിൽ കീർത്തി അവതരിപ്പിക്കുന്ന കഥാപാത്രമാണ് സഖി. തെലുങ്കിലാണ് ചിത്രം ഒരുങ്ങുന്നതെങ്കിലും മലയാളം തമിഴ് തുടങ്ങി ബഹുഭാഷകളിലും ചിത്രം റിലീസ് ചെയ്യും. അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. 

Story highlights: ram charan dance with keerthy suresh rrr song