പൊതുപരീക്ഷകളെ ടെന്‍ഷനില്ലാതെ നേരിടാം; 90+ My Tuition App ലൂടെ
മലയാളികള്‍ ഇതുവരെ ശീലമാക്കിയിട്ടില്ലാത്ത ഹോം സ്കൂളിംഗ് കഴിഞ്ഞ കുറേനാളുകളായി കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഈ ഓണ്‍ലൈന്‍ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ രീതിയില്‍ ക്ലാസുകള്‍ നല്കി വരുന്ന ഡിജിറ്റല്‍ ട്യൂഷന് ആപ്ലിക്കേഷനാണ് 90+ My Tuition App. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന് ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് 90+ My Tuition App ന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന് അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്. അതുകൊണ്ടു തന്നെ 90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു.
അല്പം ഗൗരവമായി പഠനത്തെ സമീപിക്കേണ്ട സമയമാണ് പരീക്ഷാക്കാലം. പ്രത്യേകിച്ചും പത്താം ക്ലാസ്, പ്ലസ്ടു തുടങ്ങിയവ. ജീവിതത്തിന്റെ നല്ലൊരു ശതമാനം വിജയവും ഈ പരീക്ഷകളില്‍ നിന്നാണ് തുടങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നിര്‍ണയിക്കുന്ന പരീക്ഷകളെയാണ് അവര്‍ ഈ ഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടത്.
പല തരത്തിലുമുള്ള വെല്ലുവിളികള്‍ക്കിടെ പരീക്ഷകള്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. പബ്ലിക് പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ ഉള്‍പ്പെടുത്തിയുള്ള വിഡിയോ ക്ലാസ്ലുകള് ലഭ്യമാണ്. ഇതിനുപുറമേ ഗ്രാമര്‍ ക്ലാസുകളും പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യുന്നതിനായി ക്യാപ്സ്യൂള്സ് എന്നൊരു ഓപ്ഷനും ഉണ്ട്.
കൂടാതെ പ്രാക്ടീസ് ടെസ്റ്റ്, ഹോം ടെസ്റ്റ് എന്നിവയിലൂടെ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈയവസരത്തില്‍ മാക്സിമം ഓപ്ഷന്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ പഠനം എളുപ്പമാവുന്നു. പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളെഴുതുന്നവര്ക്ക് ഫോക്ക്സ് ഏരിയ ഉള്‍പ്പെടുത്തിയുള്ള ക്ലാസുകള്‍ ആപ്പില്‍ ലഭിക്കും. മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള പ്രത്യേക ക്ലാസുകളുമുണ്ടായിരിക്കും.
ഡിജിറ്റല്‍ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ ഉണ്ടാകും. അവര്‍ക്കായി രണ്ട് വര്‍ഷത്തെ ഫീസിന് പകരം 2022-23 വര്‍ഷത്തെ ഫീസ് മാത്രം അടച്ച് പഠനം എളുപ്പമാക്കുന്ന പുതിയ ഓഫറും 90+ My Tuition App മുന്നോട്ടുവയ്ക്കുന്നു. ഒറ്റത്തവണ അടയ്ക്കുന്ന ഫീസിലൂടെ രണ്ട് വര്‍ഷത്തെ മികച്ച പരിശീലനം നേടാന്‍ ഇതിലൂടെ സാധിക്കുന്നു. 2021-22 അക്കാദമിക് വര്‍ഷത്തെ ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. 2022-23 വര്‍ഷത്തെ ഫീസ് മാത്രം അടച്ചാല്‍ മതിയാകും. 5 മുതല്‍ 12 വരെയുള്ള എല്ലാ ക്ലാസുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. സിലബസ്സില്‍ ഉള്ള എല്ലാ ചാപ്റ്റേഴ്സും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ക്ലാസുകളെന്നതാണ് പ്രത്യേകത.
കേവലം ഒരു ലേണിംഗ് അസിസ്റ്റന്റ് എന്നതിലുപരി ഒരു സിനിമയിലെന്നപോലെയാണ് 90+ My Tuition App കുട്ടികളിലേക്ക് ക്ലാസുകള്‍ എത്തിക്കുന്നത്. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ My Tuition App ഡിജിറ്റല്‍ ട്യൂഷന് സജ്ജീകരണം. അതുപോലെ തന്നെ ഓരോ ദിവസവും പഠിക്കുന്ന പാഠഭാഗത്തെകുറിച്ചും, വിദ്യാര്‍ത്ഥികള്‍ക്ക് ഏത് പാഠഭാഗത്താണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും 90+ My Tuition App ലൂടെ അറിയാം. ഓരോ വിഷയങ്ങളിലെയും വിദഗ്ധര്‍ നയിക്കുന്ന വിശദമായ ക്ലാസുകള്‍ മികച്ച വിഡിയോ ക്വാളിറ്റിയില്‍ 90+ My Tuition App ല്‍ ലഭ്യമാണ്.
ഇതിനിടെ ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ സിബിഎസ്ഇ പാഠ്യപദ്ധതി ആരംഭിക്കുകയാണ് 90+ My Tuition App. അന്തര്‍ദേശീയ തലത്തില്‍ ആപ്പിനെ കൂടുതല്‍ വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യം. ദേശീയ തലത്തില്‍ 13 സംസ്ഥാന ബോര്‍ഡ് സിലബസിലും ടെക്സ്റ്റ്ബുക്ക് അടിസ്ഥാനമാക്കി ഡിജിറ്റല്‍ ട്യൂഷന് ആപ്പ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് 90+ My Tuition App സേവനം വിദേശത്തേക്ക് വ്യാപിപ്പിക്കുന്നത്. എല്ലാ ജിസിസി രാജ്യങ്ങളിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങളിലാണ് പാഠ്യപദ്ധതി ആരംഭിക്കുന്നത്.
Story higlights: 90+ My Tuition App helps students