അനുകരിക്കരുത്, അബീഷിന്റെ പ്രകടങ്ങളിൽ അമ്പരന്ന് ചിരി വേദി; സാഹസീക വിഡിയോ

February 13, 2022

പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന വേദിയാണ് സ്റ്റാർ മാജിക്. കളിയും ചിരിയും തമാശകളുമൊക്കെയായി വേദിയിലേക്ക് എത്താറുള്ള സ്റ്റാർ മാജിക്കിൽ ഇത്തവണ ചില അതിസാഹസീക നിമിഷങ്ങളാണ് അരങ്ങേറുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ അബീഷ് കെ ഡൊമിനിക് ആണ് ചില അതിസാഹസീക പ്രകടനങ്ങളുമായി വേദിയിൽ എത്തിയത്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗിന്നസ് റെക്കോർഡ് നേടിയ വിഡിയോയും ഇദ്ദേഹത്തിന്റേതാണ്. ഒരു മിനിറ്റിൽ താഴെ മാത്രം സമയമെടുത്ത് 146 തേങ്ങയാണ് ഇദ്ദേഹം ആയുധങ്ങളുടെ സഹായമില്ലാതെ സ്വന്തം കൈ ഉപയോഗിച്ച് പൊട്ടിച്ചത്. ഇത് തന്നെയാണ് മുഴുവൻ ലോകം കണ്ട വിഡിയോയും.

ഇതിനോടകം നിരവധി സാഹസീക പ്രകടനങ്ങളിൽ ഗിന്നസ് റെക്കോർഡ് അടക്കം നേടിയതാണ് അബീഷ്. അതിൽ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ തേങ്ങ ഉടയ്ക്കൽ വിഡിയോ തന്നെയാണ്. സ്വന്തം കൈ ഉപയോഗിച്ച് വളരെ ഈസിയായി ആണ് അദ്ദേഹം തേങ്ങ പൊട്ടിക്കുന്നത്. കൈയുടെ പത്തിയും കൈ മുട്ടും ഒക്കെ ഉപയോഗിച്ചാണ് ഇദ്ദേഹം തേങ്ങ പൊട്ടിക്കുന്നത്. ഇതിന് പുറമെ സിമെന്റ് കട്ട പൊട്ടിച്ചും, നാക്ക് ഉപയോഗിച്ച് കറങ്ങിക്കൊണ്ടിരിക്കുന്ന ഫാൻ നിർത്തിയുമൊക്കെ ഇദ്ദേഹം പ്രകടങ്ങളുമായി കാഴ്‌ചക്കരെ അത്ഭുതപ്പെടുത്തുന്നുണ്ട്.

Read also; ഡൗൺ സിൻഡ്രമുള്ള കുഞ്ഞിനെ കൂടെയുള്ളവർ ഒറ്റപ്പെടുത്തി, ലോകത്തിന് മാതൃകയായി കുരുന്നിന്റെ കൈപിടിച്ച് സ്കൂളിലേക്കെത്തിയ പ്രസിഡന്റ്…

അതേസമയം വളരെയധികം കഠിനാധ്വാനവും പരിശ്രമവും കൊണ്ട് മാത്രമാണ് ഇങ്ങനെ ചെയ്യാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഇത് ആരും അനുകരിക്കരുത് എന്നും അദ്ദേഹം പറയുന്നുണ്ട്. ഇത്തവണ ഈ അത്ഭുത പ്രകടനങ്ങളുമായി സ്റ്റാർ മാജിക് വേദിയിലെത്തിയ ഈ കലാകാരൻ നിറഞ്ഞ സ്വീകരണമാണ് വേദി നൽകിയത്. അതേസമയം ചിരികാഴ്ചകൾ ഒരുക്കാറുള്ള വേദിയിൽ അതിസാഹസീകതയുമായി എത്തിയ അബീഷ് വേദിയിൽ പുതിയൊരനുഭവം തന്നെയാണ് സമ്മാനിച്ചത്.

Story highlights: Abeesh amazing perfomance