പാവയും ഞാനും; കുട്ടിക്കാല ചിത്രവുമായി പ്രിയനടി

February 8, 2022

അഭിനയ ജീവിതവും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നടി അഹാന കൃഷ്ണ. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന യൂട്യൂബ് ചാനലും നടി ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന. അമ്മയുടെ ബ്ലൗസ് അണിഞ്ഞ് പ്രിയപ്പെട്ട പാവയ്ക്ക് ഒപ്പമിരിക്കുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read Also: ‘ഇനിയുള്ള വർഷങ്ങളിലും സജി എനിക്ക് വളരെ പ്രിയപ്പെട്ടവനായി തുടരും’- ഹൃദയംതൊടുന്ന കുറിപ്പുമായി സൗബിൻ ഷാഹിർ

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന നായികയായി എത്തുന്നു.

Story highlights- ahaana krishna sharing childhood photo