ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ച് അഹാന കൃഷ്ണ- വിഡിയോ

February 19, 2022

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.സംവിധാന രംഗത്തേക്കും നടി അടുത്തിടെ ചുവടുവെച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഹിറ്റാകുന്നു ഗാനങ്ങൾക്ക് ചുവടുവയ്ക്കാൻ എപ്പോഴും ശ്രമിക്കാറുണ്ട് അഹാന. അടുത്തിടെ ഗാംഗുഭായി കത്തിയാവാഡിയിലെ ഗാനത്തിന് അഹാന ചുവടുവെച്ചത് ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ, ബീസ്റ്റിലെ ഗാനത്തിന് ചുവടുവെച്ചെത്തിയിരിക്കുകയാണ് അഹാന. സുഹൃത്തിനൊപ്പമാണ് അഹാന ചുവടുവയ്ക്കുന്നത്. പോസ്റ്റ് ചെയ്യണമെന്ന ആഗ്രഹത്തോടെ എടുത്ത വീഡിയോ അല്ല ഇതെന്നാണ് അഹാന പറഞ്ഞിരിക്കുന്നത്.

അതേസമയം, നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന അഭിനയത്തിൽ സജീവമാകുകയാണ്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read Also: പതിനഞ്ചാം വയസിൽ കാൻസർ കവർന്നെടുത്ത കാൽ, നിശ്ചയദാർഢ്യം കൊണ്ട് ലോകറെക്കോർഡും വാരിക്കൂട്ടി കെല്ലി

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. അതേസമയം, സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന വേഷമിടുന്നുണ്ട്.

Story highlights- ahaana krishna’s arabic kuthu dance