മെല്ലെ മെല്ലെ മുഖപടം…ഹൃദയത്തിൽ ഈണം നിറച്ച് അക്ഷിത്ത്, അസാധ്യം ഈ ആലാപനമികവ്

February 9, 2022

ചില പാട്ടുകൾ ഒരുതവണ കേട്ടാൽ മതി അത് ഹൃദയത്തിന്റെ ആഴങ്ങൾ കീഴടക്കും.. അത്രമേൽ മാന്ത്രികതയാണ് ഈ പാട്ടുകൾക്ക്, എന്നാൽ ഒന്നല്ല ഒരായിരം തവണ മലയാളികൾ കേട്ടാസ്വദിച്ച എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനവുമായി പാട്ട് വേദിയുടെ ഹൃദയം കവരുകയാണ് ഒരു കൊച്ചുഗായകൻ. ടോപ് സിംഗർ വേദിയിലെ അക്ഷിത്ത് എന്ന കൊച്ചുമിടുക്കൻ ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി…എന്ന ഗാനവുമായി എത്തുമ്പോൾ ഹൃദയം കൊണ്ടല്ലാതെ കേട്ടിരിക്കാൻ ആവില്ല ഈ ഗാനം. അത്രമേൽ മധുരമായാണ് ഈ കുഞ്ഞുമോൻ ഈ പാട്ട് മലയാളികൾക്ക് സമ്മാനിക്കുന്നത്.

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എൻ വി കുറുപ്പിന്റെ വരികൾക്ക് ജോൺസൺ മാസ്റ്റർ സംഗീതം നൽകിയ പാട്ട് ആസ്വാദകരിലേക്കെത്തിച്ചത് ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തിലൂടെയാണ്. വരികളിലെ മനോഹാരിതയും സംഗീതത്തിലെ മാന്ത്രികതയ്ക്കുമൊപ്പം ഗാനഗന്ധർവന്റെ ആലാപനം കൂടിയായപ്പോൾ ഈ ഗാനം മികച്ചതിൽ മികച്ചതായി മാറി. ഇപ്പോഴിതാ പാട്ടിന്റെ മനോഹാരിത ഒട്ടും ചോരാതെ തന്റെ കുഞ്ഞു ശബ്ദത്തിലൂടെ അതിമനോഹരമായി പാടുകയാണ് അക്ഷിത്ത്.

Read also: കേരളക്കര കാത്തിരുന്ന ആ വാർത്തയെത്തി… മലമുകളിൽ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി

പ്രായത്തെ വെല്ലുന്ന ആലാപനമികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ് അക്ഷിത്ത്. ആലാപനത്തിനൊപ്പം അക്ഷിത്ത് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ കൂടുതൽ ഈ കുഞ്ഞുഗായകന്റെ ആരാധാകരാക്കി മാറ്റിയിട്ടുണ്ട്. കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി വന്ന് ടോപ് സിംഗർ വേദിയിൽ സംഗീത മഴ പെയ്യിക്കുന്ന ഈ കുരുന്നിന്റെ പാട്ടുകൾക്കായി കാത്തിരിക്കാറുമുണ്ട് ടോപ് സിംഗർ ആരാധകർ.

Story highlights: Akshith sings amazingly