അനശ്വരയ്ക്കൊപ്പം ‘സൂപ്പർ ശരണ്യ’യിൽ വേഷമിട്ട് സഹോദരി- ശ്രദ്ധനേടി ചിത്രങ്ങൾ

February 3, 2022

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലാണ് അനശ്വര രാജൻ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രമാണ് അനശ്വരയെ പ്രേക്ഷക പ്രിയങ്കരിയാക്കി മാറ്റിയത്. പ്ലസ് ടു പ്രണയവും സ്‌കൂൾ ദിനങ്ങളും പങ്കുവെച്ച ചിത്രം സൂപ്പർഹിറ്റായി മാറിയിരുന്നു. ഇപ്പോൾ ക്യാമ്പസ് വിശേഷങ്ങളുമായി എത്തിയ സൂപ്പർ ശരണ്യയും ഹിറ്റായി മാറിയിരിക്കുകയാണ്.

ഒരു സഹോദരിയാണ് അനശ്വര രാജനുള്ളത്. അനശ്വരയുടെ വലിയ ധൈര്യം തന്നെയാണ് സഹോദരി ഐശ്വര്യ എന്ന് അഭിമുഖങ്ങളിൽ നടി പങ്കുവയ്ക്കാറുണ്ട്. സൂപ്പർ ശരണ്യയിൽ അനശ്വരയ്ക്കൊപ്പം വേഷമിട്ടിരുന്നു ഐശ്വര്യ. ഒരു ചെറിയ റോളിലാണ് ഐശ്വര്യ എത്തിയത്. അനശ്വരയും ഐശ്വര്യയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

Read Also:അതിശയിപ്പിച്ച് വിക്രം, മത്സരിച്ചഭിനയിച്ച് ധ്രുവ്; മഹാൻ ട്രെയ്‌ലർ

നവാഗതനായ ‘ഫാന്റം’ പ്രവീൺ സംവിധാനം ചെയ്ത ഉദാഹരണം സുജാത 2017ലാണ് പുറത്തിറങ്ങിയത്. ഒരു ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഉദാഹരണം സുജാത.’ഉദാഹരണം സുജാത’യിലൂടെ അരങ്ങേറ്റം കുറിച്ച അനശ്വര രാജൻ ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്.തൃഷയ്‌ക്കൊപ്പം ‘രാംഗി’ എന്ന സിനിമയിലും അനശ്വര പ്രവർത്തിച്ചിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ തമിഴിലേക്ക് റീമേക്കിനും ഒരുങ്ങുകയാണ്. ഈ ചിത്രത്തിലും അനശ്വരയാണ് നായിക.

Story highlights- anaswara rajan with sister aiswarya