ട്രെൻഡിനൊപ്പം; ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അനുശ്രീ

February 2, 2022

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. ഒട്ടേറെ വിശേഷങ്ങൾ നടി പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു വൈറൽ ഗാനത്തിന് ചുവടുവെച്ചെത്തിയിരിക്കുകയാണ് അനുശ്രീ.

ഇൻസ്റ്റാഗ്രാം പേജിലാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെ പുഷ്പയിലെ ഹിറ്റ് ഗാനമായ ‘സാമി’യ്ക്ക് ചുവടുവെച്ചിരുന്നു അനുശ്രീ. മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി.

Read Also: ഗുരു സോമസുന്ദരവും ബേസിൽ ജോസഫും വീണ്ടും ഒന്നിക്കുന്നു; ബാഡ്മിന്റൺ കളിയുടെ പശ്ചാത്തലത്തിൽ ‘കപ്പ്’ വരുന്നു

റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ട്വൽത്ത് മാൻ ആണ് അനുശ്രീ നായികയായി റിലീസിന് ഒരുങ്ങുന്നത്.

Story highlights- anusree grooving for hit song kacha badam