‘കൂമൻ- ദി നൈറ്റ് റൈഡർ’; ദുരൂഹതകളുമായി ആസിഫ് അലി ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരു ചിത്രം

February 2, 2022

മലയാളത്തിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്, ജീത്തുവിന്റെ ദൃശ്യവും മെമ്മറീസും മൈ ബോസുമെല്ലാം പ്രേക്ഷകർക്ക് സമ്മാനിച്ചത് മികച്ച ദൃശ്യാനുഭവമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. കൂമൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം കൂമനിലൂടെ ആസിഫ് അലിയും ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കൂമൻ, ദി നൈറ്റ് റൈഡർ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഏറെ നിഗൂഢതകൾ നിറച്ചുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തുവന്ന മോഷൻ പോസ്റ്ററും ഇത് ശരിവയ്ക്കുന്നുണ്ട്. കെ ആർ കൃഷ്ണകുമാർ തിരക്കഥ തയാറാക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആൽവിൻ ആന്റണിയാണ്. ചിത്രത്തിൽ ആസിഫിനൊപ്പം രഞ്ജി പണിക്കർ, ബാബുരാജ് എന്നിവർ ഉൾപ്പെടെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. ഫെബ്രുവരി 20 മുതൽ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുന്ന ചിത്രം മറയൂർ, പൊള്ളാച്ചി എന്നിവടങ്ങളിലായിരിക്കും ചിത്രീകരിക്കുക.

Read also: ലോകകപ്പ് ഫുട്‍ബോൾ സ്റ്റേഡിയത്തിനായി ചേർത്തുവെച്ച 974 ഷിപ്പിങ് കണ്ടെയ്‌നറുകൾ; മാതൃകയായി നിർമിതി

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള യുവതാരങ്ങളിൽ ഒരാളാണ് ആസിഫ് അലി. കുഞ്ഞേൽദോയാണ് താരത്തിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ സിനിമ. കോളജ് സ്റ്റുഡന്റ് ആയാണ് ചിത്രത്തിൽ ആസിഫ് എത്തുന്നത്. ആർ ജെ മാത്തുക്കുട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് കുഞ്ഞേൽദോ. കുറ്റവും ശിക്ഷയും, കൊത്ത്, വിൽപ്പന, നാലാം തൂണ്, മഹേഷും മാരുതിയും തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights: Asif ali starring inJeethu Joseph Kooman