ഏറെ കാത്തിരുന്ന ചിത്രത്തിന്റെ ടൈറ്റിൽ എത്തി; അണിയറയിൽ ഒരുങ്ങുന്നത് ‘സിബിഐ 5 –ദ ബ്രെയിൻ’

February 27, 2022

ഇതിഹാസ താരം മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘സിബിഐ’ സീരീസിന്റെ വരാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ഭാഗം. നിർമ്മാതാക്കൾ പ്രഖ്യാപിക്കുന്ന ഓരോ അപ്‌ഡേറ്റിലും ‘സിബിഐ-5’ എന്ന താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിനായുള്ള പ്രതീക്ഷാ ഉയരുകയാണ്. സി.ബി.ഐ പരമ്പരയുടെ അഞ്ചാം ഭാഗത്തിന്റെ ടൈറ്റിൽ ഇപ്പോഴിതാ, വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തുന്ന മോഷൻ പോസ്റ്ററാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

ചിത്രം അണിയറയിൽ ഒരുങ്ങുന്നത് ‘സിബിഐ 5 –ദ ബ്രെയിൻ’ എന്ന പേരിലാണ്. സിബിഐ സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിന്റെ പ്രഖ്യാപനം മുതൽ, സേതുരാമയ്യർ എന്ന കഥാപാത്രത്തിന്റെ അതേ ലുക്ക് നടൻ മമ്മൂട്ടി അവതരിപ്പിക്കുമോ എന്ന കാര്യത്തിൽ ആരാധകർ ആകാംക്ഷയിലായിരുന്നു.മോഷൻ പോസ്റ്ററും ലൊക്കേഷൻ ചിത്രങ്ങളും എത്തിയതോടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് മുൻചിത്രങ്ങളിലേത് തന്നെയാണ്.

റിപ്പോർട്ടുകൾ പ്രകാരം, നടൻ ജഗതി ശ്രീകുമാർ വരാനിരിക്കുന്ന സിബിഐ ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുന്നു. നടൻ ജഗതി ശ്രീകുമാർ സിബിഐ സീരീസിന്റെ മുൻ ഭാഗങ്ങളിൽ വിക്രം എന്ന സിബിഐ ഓഫീസർ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജഗതി ശ്രീകുമാറിന്റെ ഫിലിമോഗ്രാഫിയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് വിക്രം. വിക്രം എന്ന കഥാപാത്രത്തിലൂടെ ജഗതി ശ്രീകുമാർ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണെങ്കിൽ അത് ആരാധകർക്ക് ഒരു വിരുന്നായിരിക്കും.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളിൽ ഒന്നായാണ് സിബിഐ തീം മ്യൂസിക് നിലനിൽക്കുന്നത്. ഈ സംഗീതം ശ്യാം ആണ് ഒരുക്കിയിരിക്കുന്നത്. സിബിഐ സീരീസിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭാഗത്തിൽ പ്രശസ്ത സംഗീതസംവിധായകൻ ജേക്സ് ബിജോയ് ആണ് തീം മ്യൂസിക് ഒരുക്കുന്നത്.

Read Also: കരുത്തോടെ വളയം പിടിച്ച് തൃശൂരിൽ നിന്നും യുഎഇയിലേക്ക്, അവിടെയും റെക്കോർഡ് നേട്ടം; ഡിലീഷയ്ക്ക് നിമിത്തമായി ഫ്ളവേഴ്സ് ഒരുകോടി

ചിത്രത്തിന്റെ അവസാന ഭാഗത്തിൽ മുൻ ഭാഗങ്ങളിലെ അഭിനേതാക്കൾക്കൊപ്പം പുതിയ താരങ്ങളും ഉണ്ട്. ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, കനിഹ എന്നിവർ മമ്മൂട്ടിയുടെ ‘സിബിഐ-5’ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Story highlights- cbi 5 title