അഴകിനും ആരോഗ്യത്തിനും കരുത്തുപകരാൻ കറിവേപ്പില
കേരളത്തിൽ കറികളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പ്. എല്ലാ വീടുകളിലും ഒരു കറിവേപ്പ് മരമെങ്കിലും ഉണ്ടായിരിക്കും. ഇന്ത്യ, ശ്രീലങ്ക, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിൽ വളരെ വ്യാപകമായി തന്നെ കറികളിൽ ഇവ ഉപയോഗിക്കാറുണ്ട്. സുഗന്ധമുള്ള ഈ ഇലകൾക്ക് എണ്ണമറ്റ ആരോഗ്യ ഗുണങ്ങളും ചികിത്സാ ഗുണങ്ങളും ഉണ്ട്.
ചർമ്മത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ് കറിവേപ്പ്. അതുപോലെ ഭക്ഷണത്തിന് സുഗന്ധമുള്ള സ്വാദ് പകരുന്നതിനൊപ്പം ആരോഗ്യഗുണങ്ങൾ വർധിപ്പിക്കുകയും ചെയ്യും. പ്രമേഹം, വയറിളക്കം, കുടൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ചികിത്സിക്കുന്നതിനുള്ള എല്ലാ ചികിത്സാ രീതികളിലും കറിവേപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
Read Also: ‘നാട്ടുകാരേ ഓടിവരണേ കടയ്ക്ക് തീ പിടിച്ചേ..’- ചിരിവേദിയിൽ ഹിറ്റ് ഡയലോഗ് അവതരിപ്പിച്ച് ഗുരു സോമസുന്ദരം
മാത്രമല്ല, പ്രമേഹ ചികിത്സയ്ക്കും കറിവേപ്പ് ഉപയോഗിക്കാറുണ്ട്. ആൻറി ഫംഗസ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾഉള്ളതിനാൽ വിവിധ അണുബാധകൾക്കും ചർമ്മ വൈകല്യങ്ങൾക്കും ഗുണപ്രദമാണ്. ഇലയ്ക്ക് പുറമെ കറിവേപ്പിന്റെ തണ്ടുകൾ പല്ലുകൾ വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട്. ദോഷകരമായ ബാക്ടീരിയകളിൽ നിന്നും വായുവിലൂടെയുള്ള സൂക്ഷ്മാണുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനും ഈ തണ്ടുകൾ ഉപയോഗിക്കാം.
Story highlights- curry leaves benefits