രാക്ഷസനു ശേഷം വിഷ്ണു വിശാലിന്റെ എഫ്ഐആർ, നായികയായി മഞ്ജിമ; ശ്രദ്ധനേടി ട്രെയ്‌ലർ

February 4, 2022

രാക്ഷസൻ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് വിഷ്ണു വിശാൽ. താരത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് എഫ് ഐ ആർ. ഫൈസല്‍ ഇബ്രാഹിം റെയ്സ് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. വിഷ്ണുവിന്റെ നായികയായി മഞ്ജിമ മോഹനാണ് ചിത്രത്തിൽ അഭിനയിക്കുന്നത്, റെബ മോണിക്ക, റെയ്സ വിത്സൺ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മാലാ പർവതിയാണ് വിഷ്ണുവിന്റെ അമ്മയായി ചിത്രത്തിൽ വേഷമിടുന്നത്. ഗൗതം വാസുദേവ മേനോനും എഫ് ഐ ആറിൽ അഭിനയിക്കുന്നുണ്ട്. മനു ആനന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രം സുജാത പ്രൊഡക്ഷൻസിന്റെ ബാനറിൽ ആനന്ദാണ് നിർമ്മിക്കുന്നത്.

റാം കുമാർ സംവിധാനം ചെയ്ത രാക്ഷസൻ എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്ത് വിഷ്ണു വിശാൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. മികച്ച അഭിനയമാണ് ചിത്രത്തിൽ താരം കാഴ്ചവെച്ചത്.

രാക്ഷസനിലെ കഥാപാത്രങ്ങളെല്ലാം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. വലിയ താരസമ്പന്നമല്ലായിരുന്നിട്ടുകൂടി വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു രാക്ഷസൻ. വിഷ്ണു വിശാലിനൊപ്പം അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. സൈക്കോ ത്രില്ലറുടെ കഥ പറയുന്ന ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ സസ്‍പെൻസുകൾ നിറഞ്ഞിരുന്നു. അതേസമയം താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

Story highlights: FIR – Official Tamil Trailer Vishnu Vishal