ഗംഗുബായിയായി നിറഞ്ഞാടി ആലിയ ഭട്ട്- ‘ഗംഗുബായ് കത്തിയവാഡി’ ട്രെയ്‌ലർ

February 4, 2022

സഞ്ജയ് ലീല ബൻസാലിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ഗംഗുബായ് കത്തിയവാഡി’ റിലീസിന് ഒരുങ്ങുന്നു. ‘ഗാംഗുബായ് കത്തിയവാഡി’യുടെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നുവരെയുള്ള തന്റെ ഏറ്റവും വലിയ പദ്ധതിയാണ് ‘ഗാംഗുബായ് കത്തിയവാഡി’യെന്ന് സംവിധായകൻ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ആലിയ ഭട്ടാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്നുവരെ കണ്ടിട്ടില്ലാത്ത ലുക്കിലാണ് ആലിയ ഭട്ട് ചിത്രത്തിൽ എത്തുന്നത്.ഗംഗുബായിയായി മാറുന്ന ഗംഗയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഹുസ്സൈൻ സെയ്ദിയുടെ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രം.

Read Also: രാക്ഷസനു ശേഷം വിഷ്ണു വിശാലിന്റെ എഫ്ഐആർ, നായികയായി മഞ്ജിമ; ശ്രദ്ധനേടി ട്രെയ്‌ലർ

ബൻസാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജയ് ലീല ബൻസാലിയും പെൻ സ്റുഡിയോസിന്റെ ബാനറിൽ ഡോക്ടർ ജയന്തി ലാൽ ഗാഡയും ചേർന്നാണ് നിർമാണം. ഫെബ്രുവരി 25നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.

Story highlights- Gangubai Kathiawadi Official Trailer