‘ഈ മഹത്തായ വ്യവസായത്തിൽ 10 വർഷം’- ഹൃദ്യമായ കുറിപ്പുമായി ഗൗതമി നായർ

February 3, 2022

സെക്കൻഡ് ഷോ എന്ന സിനിമയിലൂടെ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ അടക്കമുള്ള പുതുമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായർ. ഏതാനും സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ഡയമണ്ട് നെക്‌ളേസ്‌ എന്ന ലാൽ ജോസ് ചിത്രത്തിലെ തമിഴ് പെൺകൊടിയെ പ്രേക്ഷകർ മറന്നിട്ടില്ല. അഭിനയത്തിൽ നിന്നും നീണ്ട ഇടവേളയെടുത്ത ഗൗതമി വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തുമ്പോൾ മേഖലകളിലാണ് കയ്യൊപ്പ് പതിപ്പിക്കുന്നത്. ഇപ്പോഴിതാ, സിനിമയിൽ പത്തുവർഷം പൂർത്തിയാക്കിയിരിക്കുകയാണ് നടി.

ഗൗതമി നായർ പങ്കുവെച്ച കുറിപ്പ്;

ഈ മഹത്തായ വ്യവസായത്തിൽ 10 വർഷം. പഠിച്ച പാഠങ്ങൾ, ഞാൻ കേട്ട കഥകൾ, ഞാൻ കണ്ട കഥകൾ, ഞാൻ ചിരിച്ച സമയങ്ങൾ, ഞാൻ കരഞ്ഞ സമയങ്ങൾ, ഞാൻ സ്വന്തമാക്കിയവരും നഷ്ടപ്പെട്ടവരും.
ഞാൻ എത്രമാത്രം നേട്ടങ്ങൾ കൈവരിച്ചുവെന്ന് എനിക്ക് സത്യസന്ധമായി അറിയില്ല, എന്നാൽ ഇന്ന് ഞാൻ എവിടെയാണെന്നും ഞാൻ എത്രമാത്രം വളർന്നുവെന്നും നോക്കുമ്പോൾ എന്റെ ഹൃദയം തീർച്ചയായും നിറഞ്ഞിരിക്കുമെന്ന് എനിക്കറിയാം.

നിങ്ങൾ എനിക്ക് നൽകിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി.എന്നെ വിനയാന്വിതയായി നിലനിർത്തിയതിനും, ഒന്നും ശാശ്വതമല്ലെന്ന് ഓർമ്മിപ്പിച്ചതിനും നന്ദി, മനോഹരമായ ഓർമ്മകൾ സൃഷ്ടിക്കാനും ഹൃദയം പൂർണ്ണമായി തുറന്ന് സ്നേഹിക്കാനും മാത്രമായി നാമെല്ലാവരും ഇവിടെയുണ്ട്.

Read Also: ആക്ഷനൊപ്പം കളിയും ചിരിയും നിറച്ച് സിമ്പുവിന്റെ ടൈം ട്രാവൽ; ‘മാനാട്’ മേക്കിങ് വിഡിയോ

അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയ ഗൗതമി ഇപ്പോഴിതാ, സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ്. വൃത്തം എന്ന ചിത്രത്തിലൂടെയാണ് ഗൗതമി നായർ സംവിധാനം രംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രത്തിലെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം ചെയ്തത്. 

 ഗൗതമി സംവിധാനം ചെയ്യുന്ന ചിത്രത്തിനും പിന്തുണയുമായി ശ്രീനാഥ്‌ ഒപ്പമുണ്ട്. വൃത്തമെന്ന സിനിമയിൽ സണ്ണി വെയ്‌നും, ദുർഗ കൃഷ്ണയുമാണ് നായികാനായകന്മാർ. 

Story highlights- gouthami nair completed 10 years in cinema