‘ഹൃദയം റിലീസിന് ശേഷം ഒരിക്കൽ പോലും ആ പുഞ്ചിരി മാഞ്ഞിട്ടില്ല’- നിത്യയ്ക്കായി നന്ദി പറഞ്ഞ് കല്യാണി പ്രിയദർശൻ

February 28, 2022

മലയാള സിനിമാലോകത്ത് ഇടവേളയ്ക്ക് ശേഷം ചർച്ചയായി മാറിയ ചിത്രമാണ് ഹൃദയം. അരുൺ നീലകണ്ഠനും നിത്യയും ദർശനയും മായയുമൊക്കെയാണ് ഇപ്പോൾ ചർച്ചാവിഷയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ അരുൺ നീലകണ്ഠനായി എത്തിയത് പ്രണവ് മോഹൻലാൽ ആണ്.നിത്യയായി കല്യാണി പ്രിയദർശനും എത്തുന്നു. തുടർച്ചയായി കല്യാണി നായികയായ ഒന്നിലധികം ചിത്രങ്ങൾ റിലീസ് ചെയ്‌തെങ്കിലും ഹൃദയത്തിലെ നിത്യയെ എല്ലാവരും ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

ഇപ്പോഴിതാ, കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി.സോഷ്യൽ മീഡിയിൽ പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാമിൽ കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന നിത്യയുടെ വിഡിയോകളും ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിലും ആരാധകരോട് നന്ദി പ്രകടിപ്പിക്കുകയാണ് കല്യാണി പ്രിയദർശൻ.

‘കഴിഞ്ഞ 35 ദിവസമായി എനിക്ക് ലഭിച്ച മനോഹരമായ ഓരോ സന്ദേശത്തിനും റീലിനും പോസ്റ്റിനും ഫാൻ എഡിറ്റിനും നന്ദിയുടെ വെർച്വൽ ആലിംഗനം നൽകാൻ ഒരു നിമിഷം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു. ഹൃദയം റിലീസിന് ശേഷം ഒരിക്കൽ പോലും ആ പുഞ്ചിരി മാഞ്ഞിട്ടില്ല. എല്ലാത്തിനും മറുപടി നൽകാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല, പക്ഷേ ഞാൻ നന്ദിയുള്ളവളാണെന്നു ദയവായി അറിയുക’ കല്യാണി പ്രിയദർശൻ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Read Also: ഷാജഹാൻ അങ്കിൾ താജ്‌ മഹൽ നിർമ്മിച്ചതിന് പിന്നിലെ രഹസ്യവുമായി മേഘ്‌നക്കുട്ടി; പാട്ടുവേദിയിൽ ചിരിമേളം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ സിനിമയിൽ പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമാപ്രവർത്തകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

Story highlights- kalyani priyadarshan ebout hridayam movie