ഓർമ്മപ്പൂക്കൾ- കൊച്ചിൻ ഹനീഫയുടെ 12-ാം ചരമവാർഷികത്തിൽ അനുസ്മരണവുമായി മമ്മൂട്ടിയും മോഹൻലാലും

February 2, 2022

ഫെബ്രുവരി 2, 2010. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച് ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രതിഭാധനനായ നടന്മാരിൽ ഒരാളായ കൊച്ചിൻ ഹനീഫ വിട പറഞ്ഞ ദിനമാണ്. ഇന്നും അഭിനയിച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്ന നടൻ. കൊച്ചിൻ ഹനീഫയുടെ 12-ാം ചരമവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് പ്രിയതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും.

കൊച്ചിൻ ഹനീഫയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നടൻ മമ്മൂട്ടി ‘ഓർമ്മപ്പൂക്കൾ’ എന്ന കുറിപ്പ് പങ്കുവെച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ അവിസ്മരണീയ കഥാപാത്രങ്ങൾ ഓര്മിച്ചുകൊണ്ട് ആരാധകർ മമ്മൂട്ടിയുടെ പോസ്റ്റിനു കമന്റുകളുമായി എത്തി. ‘ദുബായ്’, ‘രാജമാണിക്യം’, ‘നമ്പർ 20 മദ്രാസ് മെയിൽ, ‘തുറുപ്പുഗുലാൻ’, ‘ഹരികൃഷ്ണൻസ്’ എന്നീ ചിത്രങ്ങളിലെല്ലാം ഇവർ ഒന്നിച്ച്. ‘വാത്സല്യം’ എന്ന ക്ലാസിക് അഭിനയിച്ചിരുന്നു ചിത്രം മമ്മൂട്ടിയെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്തിട്ടുണ്ട്.

Read Also: മലയാളത്തെ സ്നേഹിക്കുന്ന വിദേശവനിത അപർണ മൾബറിയ്ക്ക് സാരി സമ്മാനിച്ച് ഫ്‌ളവേഴ്‌സ്

നടൻ മോഹൻലാലും കൊച്ചിൻ ഹനീഫയ്ക്ക് ഒപ്പം ചെങ്കോലിന്റെ സെറ്റിൽ നിന്ന് എടുത്ത ചിത്രം പോസ്റ്റ് ചെയ്തു.1972-ൽ വിജയൻ സംവിധാനം ചെയ്ത ‘അഴിമുഖം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കൊച്ചിൻ ഹനീഫ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നെഗറ്റീവ് റോളുകളിൽ അഭിനയിച്ച് തുടങ്ങിയ കൊച്ചിൻ ഹനീഫ പിന്നീട് ഹാസ്യ വേഷങ്ങൾ ചെയ്തപ്പോൾ പ്രേക്ഷക ശ്രദ്ധ നേടി. അവസാനമായി, ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രമായ ‘എന്തിരൻ’ എന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്.

Story highlights- Mammootty and Mohanlal remember Cochin Haneefa