രണ്ട് പോസിറ്റീവ് എനർജികൾ കണ്ടുമുട്ടിയപ്പോൾ- മമ്മൂട്ടിയെ കണ്ടുമുട്ടിയ മാധവൻ

February 7, 2022

മലയാളികളുടെ ഇഷ്ടം കവർന്ന തെന്നിന്ത്യൻ താരമാണ് മാധവൻ. ഇപ്പോഴിതാ, ദുബായിൽ വെച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ നേരിൽകണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് താരം. പ്രജേഷ് സെന്നിനും നിർമാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും ഒപ്പമാണ് മാധവനും മമ്മൂട്ടിയും കണ്ടുമുട്ടിയത്.

മാധവൻ ആദ്യമായി സംവിധായകനാവുന്ന ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’ എന്ന സിനിമയിൽ സഹ സംവിധായകനാണ് പ്രജേഷ് സെൻ.’രണ്ട് പോസിറ്റീവ് എനർജികൾ കണ്ടുമുട്ടുകയും നീണ്ട സംഭാഷണങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോൾ.. മനുഷ്യരാശി എങ്ങനെ ആരംഭിച്ചു എന്നതിൽ നിന്ന് വർത്തമാനത്തിലേക്കും ഭാവിയിലേക്കും ഒഴുകുന്നു, ബുദ്ധിയും വിനയവും കൊണ്ട് ഉയർത്തിയ മുറി’- മമ്മൂട്ടിക്കും മാധവനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിർമാതാവ് വിജയ് മൂലൻ കുറിച്ചതിങ്ങനെ.

Read Also: ചിരിമേളവുമായി താരങ്ങൾ- ശ്രദ്ധനേടി ‘ബ്രോ ഡാഡി’ മേക്കിംഗ് വിഡിയോ

മാധവൻ നായകനായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രമാണ് നിശബ്ദം. അനുഷ്ക ഷെട്ടി നായികയായ ചിത്രവും ആമസോൺ പ്രൈം റിലീസായിരുന്നു. അതേസമയം, റിലീസിനൊരുങ്ങുന്ന മാധവന്റെ ചിത്രമാണ്, ‘റോക്കട്രി: ദി നമ്പി ഇഫക്റ്റ്’. ചിത്രം തിയേറ്റർ റിലീസാണ് ലക്ഷ്യമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർമാണവും സംവിധാനവും. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച ഈ ചിത്രത്തിൽ സിമ്രാനാണ് നായിക.

Story highlights- mammootty and r madhavan with prajesh sen