ഇനി ‘ഭീഷ്മപർവം’, മമ്മൂട്ടി- അമൽ നീരദ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

February 7, 2022

ബിഗ് ബി യ്ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഭീഷ്മപർവം റിലീസിന് ഒരുങ്ങുന്നു. പ്രഖ്യാപനം മുതൽക്കേ ശ്രദ്ധനേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും വിശേഷങ്ങളും ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി ചിത്രത്തിന് വേണ്ടി മുടി നീട്ടിവളർത്തിയ ലുക്കിലായിരുന്നു മമ്മൂട്ടി.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വേഷം. അതേസമയം ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളൊന്നും ചിത്രത്തെ സംബന്ധിച്ച് വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയിലാണ് സിനിമ പ്രേമികൾ.

Read also: അപ്രതീക്ഷിതമായി റോഡരികിൽ കണ്ടെത്തിയ സ്വർണ ക്യൂബ്, 87 കോടി വിലമതിക്കുന്ന സമ്മാനത്തിന് പിന്നിൽ…

മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights:Mammootty bheeshma parvam movie release soon