എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും ഉദിക്കും, വൈറലായി മഞ്ജു വാര്യരുടെ ചിത്രങ്ങളും ക്യാപ്‌ഷനും

February 18, 2022

മഞ്ജു വാര്യർ… മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചലച്ചിത്രതാരാണ് മഞ്ജു, നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമായി മാറിയ മഞ്ജു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്റ്റൈലിഷ് വസ്ത്രങ്ങളിൽ സൺ ഗ്ലാസും ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ഒപ്പം എത്ര ഇരുട്ടിയാലും സൂര്യൻ വീണ്ടും പ്രകാശിക്കുക തന്നെ ചെയ്യും എന്ന പ്രതീക്ഷയുടെ ക്യാപ്‌ഷനും നൽകിയിട്ടുണ്ട്. അതേസമയം മഞ്ജുവിന്റെ പുതിയ ചിത്രങ്ങൾക്കും ക്യാപ്‌ഷനും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്.

തിരിച്ചുവരവിന് ശേഷം വെള്ളിത്തിരയിൽ ഇത്രയധികം ശക്തമായ മറ്റൊരു ചലച്ചിത്രതാരവും ഉണ്ടാവില്ല മലയാളത്തിൽ. അത്രമേൽ ശക്തമായ കഥാപാത്രങ്ങളുമായി രണ്ടാം വരവിലും സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു മഞ്ജു. മലയാളത്തിന് പുറമെ അന്യ ഭാഷകളിലേക്കും ചിവടുറപ്പിച്ച മഞ്ജുവിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുമുണ്ട് മലയാളികൾ.

Read also: അസാധ്യം എന്നല്ലാതെ എന്താണ് പറയുക; അച്ഛൻ മകൾക്കായി ഒരുക്കിയ ഗായത്രിവീണയിൽ അത്ഭുതസംഗീതം പൊഴിച്ച് വൈക്കം വിജയലക്ഷ്മി

മധു വാര്യർ സംവിധാനം നിർവഹിക്കുന്ന ലളിതം സുന്ദരം, ജയസൂര്യക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോ, സൗബിൻ സാഹിറും മഞ്ജു വാര്യർ ഒന്നിക്കുന്ന വെള്ളരിക്ക പട്ടണം, ആദ്യ കൊമേർഷ്യൽ മലയാളം- അറബിക് ചിത്രമായായി ഒരുങ്ങുന്ന ആയിഷ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച കയറ്റവും പ്രേക്ഷകർ കാത്തിരിക്കുന്ന മഞ്ജു ചിത്രമാണ്. നിരവധി ചലച്ചിത്രമേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രമാണ് കയറ്റം. മരക്കാർ, അറബിക്കടലിന്റെ സിംഹമാണ് മഞ്ജുവിന്റേതായി പ്രേക്ഷകരിലേക്ക് അവസാനം എത്തിയ ചിത്രം.

Story highlights; Manju warrier pictures goes viral