‘മന്ത്രമില്ലാതെ മായകളില്ലാതെ..’- ‘മിന്നൽ മുരളി’യുടെ സൂപ്പർ പവർ ഗാനം

February 26, 2022

സിനിമ പ്രേക്ഷകരിൽ ആവേശം വിതറി എത്തിയ ചിത്രമാണ് മിന്നൽ മുരളി. ക്രിസ്മസ് റിലീസായി മിന്നൽ മുരളി നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ ഒരു ഗാനം ഇതാ, പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ‘എടുക്കാ കാശായി..’ എന്നുതുടങ്ങുന്ന ഗാനമാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ ഈണം പകർന്നിരിക്കുന്നു. ശ്വേതാ അശോകാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Read More: 40 വർഷം മുൻപ് മോഹൻലാൽ ഉപയോഗിച്ച ടെക്‌നിക്ക് ‘ഹൃദയ’ത്തിൽ; കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ബാലചന്ദ്ര മേനോൻ

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണിത് . ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയാണ് മിന്നൽ മുരളി.

Read More: ‘എനിക്ക് ജീവിതകാലത്തെ വിലയേറിയ ആദ്യകാല ഓർമ്മകൾ സമ്മാനിച്ച ചിത്രം’- ‘റൺ’ സിനിമയുടെ ഓർമ്മകളിൽ മീര ജാസ്മിൻ

അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സമീർ താഹിറാണ് ക്യാമറ. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് ഷാൻ റഹ്‌മാനാണ്. ടൊവിനോയ്ക്കും ഗുരു സോമസുന്ദരത്തിനും പുറമെ അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Story highlights- minnal murali edukka cashayi video song