പാട്ട് വേദിയിൽ മിയകുട്ടിയെ തേടിയെത്തിയ ഷാരൂഖ് ഖാൻ, ഹൃദയം കവർന്ന വിഡിയോ

February 13, 2022

സംഗീതത്തിനൊപ്പം കുറുമ്പും കുസൃതിയും സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടോപ് സിംഗറിലെ ഓരോ എപ്പിസോഡുകളും. പ്രായത്തെ വെല്ലുന്ന പാട്ട് പ്രകടനങ്ങൾക്കൊപ്പം മനോഹരമായ കൊച്ചുവർത്തമാനങ്ങളുമായി എത്തുന്ന മിയക്കുട്ടിയുടെ ഒരു രസകരമായ എപ്പിസോഡാണ് പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്നത്. ഇത്തവണ മിയക്കുട്ടിക്കൊപ്പം പാട്ട് പാടാൻ വേദിയിൽ എത്തുന്നത് ഗായകൻ എം ജി ശ്രീകുമാറാണ്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും കാജോളും ഒന്നിച്ച കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രത്തിലെ തും പാസ് ആയെ… എന്ന ഗാനമാണ് ഇരുവരും ചേർന്ന് വേദിയിൽ ആലപിക്കുന്നത്.

ഗായകൻ എം ജി ശ്രീകുമാറിനൊപ്പം അതിഗംഭീരമായാണ് ഈ കുഞ്ഞുമോൾ ഈ പാട്ട് ആലപിക്കുന്നത്. പാട്ടിന് മുന്നോടിയായി ഷാരൂഖ് ഖാനും കാജോളും ചേർന്നുള്ള പ്രണയ രംഗങ്ങളും ഡയലോഗുമെല്ലാം ഇരുവരും ചേർന്ന് വേദിയിൽ അഭിനയിക്കുന്നുണ്ട്. വേദിയിലെ ജഡ്ജസിനെയും ഗായകരെയുമെല്ലാം അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഇരുവരും ചേർന്ന് വേദിയിൽ നടത്തുന്നത്.

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളാണ് മിയ മെഹക്. ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മെഹക് പാട്ടുവേദിയുടെ കുറുമ്പിയാണ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് ഈ കുരുന്നു. പാട്ടിനൊപ്പം നിഷ്‌കളങ്കമായ വർത്തമാനങ്ങളുമായി പ്രേക്ഷക ഹൃദയം കവരുന്ന ഈ കുരുന്നിന്റെ പ്രകടനങ്ങൾക്കായി കാത്തിരിക്കാറുണ്ട് ടോപ് സിംഗർ ആരാധകർ.

Read also: 60- ആം വയസിൽ മോഡലായി മമ്മിക്ക, ഇത് ജീവിതം മാറ്റിമറിച്ച മേക്കോവറിന്റെ കഥ

മലയാളികളുടെ ഹൃദയതാളങ്ങൾ കീഴടക്കിയ ഒരുപിടി കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ പാട്ടുകൾ ആസ്വദിക്കാനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വേദിയിൽ സിനിമ ലോകത്തെ നിരവധി പ്രതിഭകളും അതിഥികളായി എത്താറുണ്ട്. സംഗീതപ്രേമികൾ കേൾക്കാൻ കൊതിക്കുന്ന ഗാനങ്ങൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും ടോപ് സിംഗർ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി നിൽക്കുന്നു. മനോഹരമായ പാട്ട് വിശേഷങ്ങളുമായി എത്തുന്ന ടോപ് സിംഗർ എപ്പിസോഡുകൾക്കായി കാത്തിരിക്കാറുണ്ട് പ്രേക്ഷകർ.

Story highlights: Miya Meets Shah Rukh Khan