സസ്‌പെൻസ് നിറച്ച് നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ‘ഒരുത്തീ’; നൊമ്പരമായി കെപിഎസി ലളിതയുടെ സാന്നിധ്യം- ടീസർ

February 28, 2022

നവ്യ നായർ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി കെ പ്രകാശ് സംവിധാനവും എസ് സുരേഷ് ബാബു രചനയും നിർവഹിക്കുന്ന ഒരുത്തീ മാർച്ചിൽ തിയേറ്ററുകളിലേക്ക് എത്തും. ഇപ്പോഴിതാ, ഒരുത്തീയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. നവ്യ നായർ നായികയാകുന്ന ഒരുത്തീ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

കുറച്ച് നാൾ മുൻപിറങ്ങിയ സിനിമയുടെ ട്രെയിലറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ദി ഫയർ ഇൻ യു എന്ന ടാഗ് ലൈനോടുകൂടി വരുന്ന സിനിമ ഒരു അതിജീവനത്തിന്റെ കഥകൂടിയാണ് പറയുന്നത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ തിരിച്ചു വരുന്നത്. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്.

Read Also: നൂറ്റാണ്ടുകൾക്ക് ഇപ്പുറവും നിലയ്ക്കാത്ത ക്ലോക്ക് ടവറുമായി കാടിന് നടുവിൽ ഒറ്റപ്പെട്ടൊരു കോട്ട- ഒടുവിൽ തകർത്തുകളയേണ്ടി വന്ന അത്ഭുതക്കോട്ടയുടെ കഥ

ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്.

Story highlights- oruthee second teaser