‘ഞാൻ പാർവതി, ഒരു ചെറിയ ജീവിതം’- വിഡിയോ പങ്കുവെച്ച് പ്രിയനടി

February 3, 2022

മലയാള സിനിമ ലോകത്ത് ഒട്ടേറെ സംഭാവനകൾ അഭിനയ പാടവത്തിലൂടെ നൽകിയ നടിയാണ് പാർവതി തിരുവോത്ത്. വിമർശനങ്ങളെ അതിജീവിച്ച് ബോളിവുഡ് വരെ തന്റെ സാന്നിധ്യം അറിയിച്ച പാർവതി, ദേശിയ തലത്തിൽ ശ്രദ്ധേയയാണ്. ശക്തമായ അഭിപ്രായങ്ങളിലൂടെ ശ്രദ്ധനേടിയ പാർവതി ഇപ്പോൾ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ്.

ചെറുപ്പത്തിലെ ചിത്രം മുതൽ ഓരോ കഥാപത്രങ്ങളിലൂടെയുള്ള വളർച്ചയുടെ വിഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പ്രിയപ്പെട്ട കഥാപത്രങ്ങളെല്ലാം കോർത്തിണക്കിയിരിക്കുകയാണ് വിഡിയോയിൽ. ഒരു ചെറിയ ജീവിതം, ജീവിതകാലം എന്ന കുറിപ്പിനൊപ്പമാണ് പാർവതി തിരുവോത്ത് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ദേശിയ മുഖമായി പാർവതി മാറിയതോടെ ബോളിവുഡ് താരങ്ങൾക്കൊപ്പം ഒട്ടേറെ വേദികൾ പങ്കിടാൻ പാർവതിക്ക് സാധിച്ചു. അടുത്തിടെ ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയ സാന്നിധ്യം വഹിച്ച താരങ്ങളെ ഉൾക്കൊള്ളിച്ച് നടത്തിയ ‘റൗണ്ട് ടേബിൾ’ എന്ന പരിപാടിയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പാർവതിയുടെ നിലപാടുകൾ തന്നെയായിരുന്നു.

Read Also:അത്ഭുതദ്വീപിലെ നരഭോജിയും ബ്രോ ഡാഡിയിലെ പൊക്കക്കാരനും; കളിയാക്കലുകൾ കാരണം നാടുവിടേണ്ടിവന്ന ഷിബു സിനിമനടനായതിന് പിന്നിൽ…

അതേസമയം, 2019 ൽ പുറത്തിറങ്ങിയ ‘ഉയരെ’ എന്ന സിനിമയിലെ പ്രകടനം പാർവതിക്ക് കരിയറിൽ തന്നെ വലിയ കയ്യടികൾ നേടിക്കൊടുത്തു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെൺകുട്ടിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കഥ പറഞ്ഞ സിനിമ ഒട്ടേറെ അംഗീകാരങ്ങൾ നടിക്ക് നൽകി. 

Story highlights- parvathy thiruvoth about her favourite characters