പുഷ്പയിലെ സ്വാമി ഗാനത്തിന് ചുവടുവെച്ച് യുവതി, ഹിറ്റായി നിറവയറിൽ നൃത്തം ചെയ്യുന്ന വിഡിയോ

February 16, 2022

സമൂഹമാധ്യമങ്ങളിൽ തരംഗമായതാണ് അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഗാനങ്ങൾ. ശ്രീവല്ലി ഗാനവും സ്വാമി ഗാനവുമടക്കം ചിത്രത്തിലെ ഗാനങ്ങൾ ഇൻസ്റ്റഗ്രാം റീലുകളിലും തരംഗമാണ്. പ്രായഭേദമന്യേ ഈ ഗാനത്തിന് ചുവടുവയ്ക്കുന്ന നിരവധി വിഡിയോകൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് നിറവയറിൽ ചുവടുവയ്ക്കുന്ന ഒരു യുവതിയുടെ വിഡിയോ. ആബി സിങ് എന്ന യുവതിയാണ് സാമി ഗാനത്തിന് ചുവടുമായി എത്തുന്നത്. അതേസമയം ഓക്ലൻ‍ഡ്  സ്വദേശിയായ ആബി സമൂഹമാധ്യമങ്ങളിൽ അടക്കം സജീവസാന്നിധ്യമാണ്.

വിവാഹ ശേഷം ഇന്ത്യയിലേക്ക് എത്തിയ താരം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കുമൊക്കെ മികച്ച പ്രതികരണങ്ങളും ലഭിക്കാറുണ്ട്. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി തലയിൽ നിന്നും ഈ പാട്ട് പോകുന്നില്ലെന്നും എന്നാൽ താൻ റീൽസ് ചെയ്യാൻ അല്പം വൈകിയെന്നും പറഞ്ഞുകൊണ്ടാണ് ആബി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അല്ലു അർജുൻ മുഖ്യകഥാപാത്രമായ ചിത്രത്തിലെ സാമി ഗാനം സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്ന രശ്‌മിക മന്ദാനായാണ് ഗാനരംഗത്തിലെയും മുഖ്യാകർഷണം. സിനിമയിലെ ഗാനരംഗത്തിലെ അതെ ചുവടുകളുമായി എത്തുന്ന ആബിയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: അന്ന് സ്വന്തം വീട് ജപ്തി ചെയ്യരുതെന്ന് പറഞ്ഞ് പോലീസിനെ തടഞ്ഞു; ഇന്ന് വെള്ളിത്തിരയിൽ നവ്യ നായർക്കൊപ്പം, ഇത് ആദിത്യന്റെ ജീവിതകഥ

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയുടെ കഥാപാത്രത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മലയാളി താരം ഫഹദ് ഫാസിലും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു. ഡിസംബര്‍ 17നാണ് ‘പുഷ്പ’ ലോകവ്യാപകമായി തിയേറ്ററില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘പുഷ്പ 2: ദ റൂളിന്റെ’ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചത്.

Story highlights: Pregnant woman viral dance for pushpa song