‘ഈ ആളുകൾ എനിക്ക് വളരെ വിലപ്പെട്ടവരാണ്..’- ഹൃദയംതൊടുന്ന കുറിപ്പുമായി രജിഷ വിജയൻ

February 16, 2022

അഹമ്മദ് കബീർ സംവിധാനം ചെയ്ത ‘ജൂൺ’ എന്ന ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി രജിഷ വിജയന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. ജൂണിന്‌ ശേഷം രജിഷ വിജയൻ വിവിധ ഭാഷകളിൽ തന്റെ വരവറിയിച്ചു. മലയാളത്തിലും തന്റേതായ ഒരിടം നേടാൻ നടിക്ക് സാധിച്ചു. ഇപ്പോഴിതാ, ചിത്രം അതിന്റെ 3-ാം വാർഷികം ആഘോഷിക്കുമ്പോൾ ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവയ്ക്കുകയാണ് രജിഷ വിജയൻ.

ഇൻസ്റ്റാഗ്രാമിൽ മുഴുവൻ ടീമിനും ഒപ്പമുള്ള ഒരു ചിത്രം പങ്കിട്ടുകൊണ്ടാണ് രജിഷ കുറിപ്പ് പങ്കുവെച്ചത്. ‘3 വർഷം മുമ്പ് എന്റെ ജീവിതം മികച്ചതാക്കി മാറ്റിയ ജൂൺ ഫെബ്രുവരിയിൽ വന്നു! ഈ ആളുകൾ എനിക്ക് വളരെ വിലപ്പെട്ടവരാണ്! ജോജു ചേട്ടനും അർജുനും അണിയറപ്രവർത്തകരിലെ ചിലരും ഈ ചിത്രത്തിൽ ഇല്ലെങ്കിലും നിങ്ങൾ ഓരോരുത്തരും ഞാൻ ഇന്നായിത്തീർന്ന വ്യക്തിക്കും അഭിനേതാവിനും വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്, അതിന് ഞാൻ എന്നേക്കും നന്ദിയുള്ളവളായിരിക്കും’- രജിഷയുടെ വാക്കുകൾ.

Read Also: അനുകരിക്കരുത്, അബീഷിന്റെ പ്രകടങ്ങളിൽ അമ്പരന്ന് ചിരി വേദി; സാഹസീക വിഡിയോ

‘ജൂൺ’ എന്ന സിനിമ 2019ലാണ് റിലീസ് ചെയ്തത്. അഹമ്മദ് കബീർ, ജീവൻ ബേബി മാത്യു, ലിബിൻ വർഗീസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥ എഴുതിയത്. കളരിക്കൽ ജോയ് എന്ന കഥാപാത്രമായി അഭിനയിച്ച നടൻ ജോജു ജോർജ് പ്രേക്ഷകരിൽ നിന്ന് വളരെയധികം പ്രശംസ നേടി. സർജാനോ ഖാലിദ്, അർജുൻ അശോകൻ, അശ്വതി മേനോൻ, വൈഷ്ണവി വേണുഗോപാൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാകകൾ.

Story highlights- Rajisha Vijayan pens a heartfelt note as ‘June’ clocks three