രേവതി ചിത്രത്തിൽ നായികയായി കാജോൾ; സലാം വെങ്കി ഒരുങ്ങുന്നു

February 11, 2022

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടിയും സംവിധായകയുമായ രേവതി. ഇപ്പോഴിതാ പതിനൊന്നുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്ന താരത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. ബോളിവുഡ് താരം കജോളിനൊപ്പമാണ് രേവതിയുടെ പുതിയ ചിത്രം ഒരുങ്ങുന്നത്. ബ്ലൈവ് പ്രൊഡക്ഷൻസിന്റെയും ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ എന്നിവരാണ് സലാം വെങ്കി നിർമിക്കുന്നത്.

സിനിമയിൽ സുജാത എന്ന കഥാപാത്രമായാണ് കാജോൾ എത്തുന്നത് എന്നാണ് സൂചന. ജീവിതത്തിൽ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് ‘സുജാത’ എന്ന കഥാപാത്രം. യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ദേശീയ പുരസ്‌കാരം നേടിയ ‘മിത്ര, മൈ ഫ്രണ്ട്’, ഫിർ മിലേങ്കെ എന്നീ സിനിമകൾക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാം വെങ്കി.

Read also: കൊടുംതണുപ്പിൽ പൊട്ടിത്തെറിക്കുന്ന മരങ്ങൾ; ഞെട്ടലോടെ സമീപവാസായികൾ, ആശങ്ക നിറച്ച പ്രതിഭാസത്തിന് പിന്നിൽ…

അതേസമയം രേവതിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഭൂതകാലമാണ്. ഷെയ്ൻ നിഗം മുഖ്യകഥാപാത്രമായ ഹൊറർ ചിത്രത്തിൽ ഷെയ്ൻ നിഗത്തിന്റെ അമ്മയുടെ വേഷത്തിലാണ് രേവതി എത്തുന്നത്. മാനസിക പിരിമുറുക്കം നേരിടുന്ന ഒരമ്മയും മകനും ജീവിക്കുന്ന വീട്ടിൽ നടക്കുന്ന ദുരൂഹമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷെയിൻ നിഗവും രേവതിയും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്.

Story highlights; Revathi and Kajol film begins