‘കുരുക്കു സിരുത്തവളെ..’; ഹൃദയംകവർന്ന ആലാപനവുമായി റിമി ടോമി

February 16, 2022

ആസ്വാദക മനസ്സുകളില്‍ മനോഹരമായ ആലാപനത്തിലൂടെയും അവതരണത്തിലൂടെയും ഇടംനേടിയ ഗായികയാണ് റിമി ടോമി. പാട്ടിനൊപ്പം അഭിനയവും നൃത്തവുമൊക്കെയായി സജീവമായ റിമി കൗണ്ടർ മേളത്തിലും മുൻപന്തിയിലാണ്. താര ചിരിവേദിയായ സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയ റിമി ഒട്ടേറെ ഗാനങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചു.

ഇപ്പോഴിതാ, ‘കുരുക്കു സിരുത്തവളെ..’ എന്ന മനോഹര ഗാനവുമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് റിമി ടോമി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം റിമി ടോമി സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയതാണ്. മുൻപ്, അനുവിനൊപ്പം റിമി ടോമി ആലപിച്ച ഗാനവും ശ്രദ്ധ നേടിയിരുന്നു. ‘മന്ത്രത്താൽ പായുന്ന കുതിരയെ..’ എന്ന് തുടങ്ങുന്ന വരികൾ റിമി പാടി തുടങ്ങിയപ്പോൾ ചിരി വേദിയിൽ കൈയടി ഉയർന്നു.

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ എന്ന സിനിമയിലൂടെയാണ് റിമി ടോമി പിന്നണി ഗാനരംഗത്ത് എത്തിയത്. അതിനുമുൻപ് അവതാരകയായി സജീവമായിരുന്നു. പിന്നീട് ഗായികയായും അവതാരകയായുമെല്ലാം റിമി ശ്രദ്ധനേടി. പിന്നീട് അഭിനേത്രിയായും റിമി തിളങ്ങി. ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ് താരം.

Read Also: ഹൃദയം കവർന്ന് മനോഹരമായൊരു മെലഡി-ഉപചാരപൂർവം ഗുണ്ട ജയനിലെ ഗാനം

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- rimi tomy sings hit tamil song