‘ഭൂതകാല’ത്തിന് ശേഷം ‘വെയിൽ’; ഷെയ്ൻ നിഗം ചിത്രം പ്രേക്ഷകരിലേക്ക്

February 5, 2022

മികച്ച പ്രേക്ഷകപ്രശംസ നേടിയ ചിത്രമാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കാഴ്ചക്കാരിലേക്കെത്തിയ ഭൂതകാലം. പ്രേക്ഷകരെ മുഴുവൻ ഭീതിയുടെ മുൻമുനയിൽനിർത്തിയ ഭൂതകാലത്തിന് ശേഷം ഷെയ്ൻ നിഗത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് വെയിൽ. ജനുവരി 28 ന് പ്രേക്ഷകരിലേക്കെത്താനിരുന്ന ചിത്രം കൊവിഡിനെത്തുടർന്ന് റിലീസ് നീട്ടിയിരുന്നു, ഇപ്പോഴിതാ പുതിയ റിലീസിങ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ഫെബ്രുവരി 25 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഈമയൗ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് അസിസ്റ്റന്റായി പ്രവർത്തിച്ച താരമാണ് ശരത് മേനോൻ. ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സിദ്ധാർഥ് എന്ന കഥാപാത്രത്തെയാണ് ഷെയ്ൻ അവതരിപ്പിക്കുന്നത്. ഒരു അമ്മയും രണ്ട് ആൺമക്കളുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവർ കടന്നുപോകേണ്ടിവരുന്ന ചില പ്രതിസന്ധിഘട്ടങ്ങളെയാണ് ചിത്രത്തിൽ പറയുന്നത്.

Read also: എന്റെ പൊന്ന് മാമച്ചാ ഇവര് പൊളിയാണ്…മിമിക്രി കോമ്പറ്റീഷനുമായി വേദിയിൽ എത്തിയ കുരുന്നുകൾ

‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയതാണ് ഷെയ്ൻ നിഗം. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ‘ഇഷ്‌കി’ലും ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്സിലും ശ്രദ്ധേയ കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചത്. അതേസമയം, ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’, ‘ഉല്ലാസം’, ‘വലിയ പെരുന്നാൾ’ എന്നിവ. താരത്തിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് ഭൂതകാലമാണ്.

Story highlights: shane nigam sarath joby george veyil