കുടുംബ സമേതം നൃത്തവുമായി ശില്പ ബാല-വിഡിയോ

February 6, 2022

മലയാളികളുടെ പ്രിയനടിയാണ് ശില്പ ബാല. എന്നും തനിക്ക് ചുറ്റും സൗഹൃദത്തിന്റെ ഒരു വലയം കാത്തുസൂക്ഷിക്കാറുള്ള ശിൽപ സുഹൃത്തുക്കളുടെയൊപ്പം ചിലവഴിക്കാൻ സാധിക്കുന്ന ഒരു അവസരവും പാഴാക്കാറില്ല. സിനിമയ്ക്കുള്ളിൽ തന്നെ വലിയൊരു സൗഹൃദ കൂട്ടായ്മ നടിക്കുണ്ട്. അടുത്തിടെ നടി ഭാവന, രമ്യ നമ്പീശൻ, മൃദുല മുരളി, സയനോര എന്നിവർക്കൊപ്പം ശില്പ നൃത്തം ചെയ്ത വിഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ, കുടുംബസമേതം നൃത്തവുമായി എത്തിയിരിക്കുകയാണ് ശില്പ.

ഭർത്താവിനും മകൾക്കും ഒപ്പമാണ് ശില്പ നൃത്തം ചെയ്യുന്നത്. മുൻപും നൃത്ത വിഡിയോകൾ നടി സമൂഹമാധ്യമങ്ങളിൽപങ്കുവെച്ചിരുന്നു. പൂക്കൾ പൂക്കും..’ എന്നുതുടങ്ങുന്ന ഗാനത്തിനാണ് ശിൽപയും നടി മൃദുലയും അടുത്തിടെ ചുവടുവെച്ചത്. അതുപോലെ ഒണക്കമുന്തിരി പറക്ക, പറക്ക എന്ന എന്ന ഗാനത്തിനും നടി ചുവടുവെച്ചു.

Read Also: ആരാണ് പരോളിൽ ഇറങ്ങി മുങ്ങിയ സോളമൻ’: ദുരൂഹത ഉണർത്തി ‘പത്താം വളവ്’ ടീസർ

അഭിനേത്രി എന്നതിലുപരി സിനിമയിലെ സൗഹൃദങ്ങളിലൂടെയാണ് ശില്പ ബാല ശ്രദ്ധേയയായത്. സിനിമയിൽ ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല, ശില്പ ബാല എന്നിവർക്കിടയിലെ സൗഹൃദം പ്രസിദ്ധമാണ്. വിവാഹശേഷം ബാംഗ്ലൂർ സ്ഥിരതാമസമാക്കിയ ഭാവന ഇടവേളകളിൽ നാട്ടിലേക്ക് വരുമ്പോൾ ഇവർക്കൊപ്പം ഒത്തുചേരാറുണ്ട്. വിവാഹശേഷം യുട്യൂബ് ചാനലുമായി സജീവമാണ് ശില്പ ബാല. മകളുടെയും കുടുംബത്തിന്റെയും വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്ത കോമഡി ഉത്സവത്തിൽ അവതാരകയായും ശില്പ എത്തിയിരുന്നു.

Story highlights- shilpa bala family dance