‘കാന്തനോട് ചെന്നു മെല്ലെ..’- നൃത്തശോഭയിൽ ശോഭന

February 3, 2022

മലയാള സിനിമയിലെ ഏറ്റവും പ്രശസ്തയും പ്രിയങ്കരിയുമായ നടിയാണ് ശോഭന. ബാലചന്ദ്ര മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഏപ്രിൽ 18’ എന്ന ആദ്യ ചിത്രത്തിന് ശേഷം മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമായി മാറുകയായിരുന്നു ശോഭന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമാണ് താരം. ഒട്ടേറെ വിശേഷങ്ങൾ ശോഭന ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

നൃത്ത വിഡിയോകളാണ് ശോഭന അധികവും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, മനോഹരമായ ഒരു നൃത്ത വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ‘മഹാരാജ സ്വാതി തിരുന്നാളിന്റെ എനിക്ക് പ്രിയപ്പെട്ടവയിൽ ഒന്ന്’ എന്ന കുറിപ്പിനൊപ്പം ‘കാന്തനോട് ചെന്നു മെല്ലെ..’ എന്ന ഗാനത്തിനാണ് നടി ചുവടുവയ്ക്കുന്നത്. ഒപ്പം ശോഭനയുടെ വിദ്യാർത്ഥിനികളുമുണ്ട്.

അതേസമയം, മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ നാഗവല്ലി, തേൻമാവിൻ കൊമ്പത്തിലെ കാർത്തുമ്പി, മിന്നാരത്തിലെ നീന തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അവർ കാണിച്ച അർപ്പണബോധവും കഠിനാധ്വാനവും തന്നെയാണ് ഇന്നും ശോഭന മലയാളികളുടെ പ്രിയങ്കരിയായി നിലനിൽക്കാൻ കാരണം.

Read Also: മിന്നൽ ഷിബുവിനെ തേടി എത്തിയ ഉഷ- സ്റ്റാർ മാജിക്കിൽ ചിരിയുടെ മിന്നലാട്ടം പകർന്ന നിമിഷം

അടുത്തിടെ അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ഗംഭീരമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു താരം. ശോഭനയെയും സുരേഷ് ഗോപിയെയും സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവന്നതിന് ജനങ്ങളിൽ നിന്ന് വളരെയധികം പ്രശംസ നേടിയിരുന്നു ചിത്രം.

Story highlights- shobhana shares new dance video