നീനയെ മേജർ പ്രൊപ്പോസ് ചെയ്തപ്പോൾ; ‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ആ രംഗം പിറന്നതിങ്ങനെ

February 12, 2022

2020 ഫെബ്രുവരിയില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് വരനെ ആവശ്യമുണ്ട്. രണ്ടുവർഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ ഓര്‍മകള്‍ വിട്ടകന്നിട്ടില്ല മലയാള ചലച്ചിത്ര ലോകത്തു നിന്നും. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനും നിര്‍മാതാവായും എത്തി എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഹിറ്റ് രംഗത്തിന്റെ അണിയറ കാഴ്ച സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യന്‍. ശോഭനയും സുരേഷ് ഗോപിയുമാണ് ഈ രംഗത്തിലുള്ളത്. മേജർ ആയെത്തുന്ന സുരേഷ് ഗോപി, നീനയായി എത്തുന്ന ശോഭനയെ പ്രൊപ്പോസ് ചെയ്യുന്ന രംഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഈ രംഗം ചിത്രീകരിച്ചതിന്റെ അണിയറകഥകളും അനൂപ് സത്യൻ വിഡിയോയിൽ പങ്കുവയ്ക്കുന്നുണ്ട്.

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രധനാ ആകര്‍ഷണം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി എന്നതാണ്. ചിത്രത്തിലെ ഇരുവരുടെയും പ്രകടനം നിരവധി പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു.

Read Also: താൻ ദുൽഖർ സൽമാന്റെ വലിയ ആരാധകനെന്ന് രൺബീർ കപൂർ; ഹേ സിനാമികക്ക് ആശംസകൾ നേർന്ന് ബോളിവുഡ് സൂപ്പർതാരം

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. താരം നായികയായെത്തിയ ആദ്യ മലയാള ചിത്രംകൂടിയാണ് ‘വരനെ ആവശ്യമുണ്ട്’. ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അനൂപ് സത്യന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും.

Story highlights- The making of ‘Major proposing Neena’ Scene in varane avashyamund