വക്കീൽ കുപ്പായത്തിൽ ടൊവിനോ തോമസും കീർത്തി സുരേഷും- ‘വാശി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

February 19, 2022

കീർത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാശി. വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ഇത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി. ഇപ്പോഴിതാ, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധനേടുകയാണ്.

ടൊവിനോ തോമസും കീർത്തി സുരേഷും വക്കീൽ വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. അതേസമയം,  കീർത്തി സുരേഷ് നായികയായി ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ട് ഏഴ് വർഷത്തിലേറെയായി. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറിലും നടി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Read Also: ‘തീ മിന്നൽ തിളങ്ങി..’; മിന്നൽ മുരളിയുടെ മിന്നലാട്ടവുമായി ഗാനം പ്രേക്ഷകരിലേക്ക്

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന ചിത്രത്തിലാണ് ടൊവിനോ തോമസ് ഏറ്റവും ഒടുവിൽ വേഷമിട്ടാഹ് . ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിച്ച ചിത്രം കൂടിയായിരുന്നു മിന്നൽ മുരളി. 

Story Highlights- vashi first look poster