ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മകൾ; വിഡിയോ പങ്കുവെച്ച് ജയസൂര്യ

February 12, 2022

വെള്ളിത്തിരയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായെത്തി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് ജയസൂര്യ. താരത്തിനൊപ്പം പ്രിയപ്പെട്ടവരാണ് കുടുംബാംഗങ്ങളും. അച്ഛൻ അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടുമ്പോൾ മകൻ അദ്വൈതിനും നിരവധിയാണ് ആരാധകർ. ഷോർട്ട് ഫിലിം സംവിധാനത്തിലൂടെയും അഭിനയത്തിലൂടെയും അദ്വൈതും പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. അച്ഛനും ചേട്ടനുമൊപ്പം ഇപ്പോൾ വേദയ്ക്കുമുണ്ട് നിരവധി ആരാധകർ. നൃത്ത വിഡിയോകളിലൂടെയാണ് വേദ ശ്രദ്ധനേടിയത്.

ഇപ്പോഴിതാ, വീണ്ടുമൊരു നൃത്തവുമായി എത്തിയിരിക്കുകയാണ് വേദ ജയസൂര്യ. വിഡിയോ പങ്കുവെച്ചിരിക്കുന്നത് ജയസൂര്യയാണ്. മുൻപ് റാസ്പുടിൻ ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു. വെസ്റ്റേൺ സ്‌റ്റൈലിൽ നൃത്തം ചെയ്യുന്ന വേദയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. പിന്നാലെ ഒരു ഹിന്ദി ഗാനത്തിനും വേദ ചുവടുവെച്ചിരുന്നു.

Read Also: ഇളയദളപതിക്ക് ശേഷം സാക്ഷാൽ ദളപതി; വിജയിയുടെ ‘ബീസ്റ്റിന്’ ശേഷം സംവിധായകൻ നെൽസൺ ചെയ്യുന്നത് രജനികാന്ത് ചിത്രം

നേരത്തേയും വേദയുടെ നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. അച്ഛൻ ജയസൂര്യയ്ക്ക് ഒപ്പം കുസൃതി കാട്ടുന്ന വേദയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതേസമയം, സംസ്ഥാന പുരസ്‌കാര നിറവിലാണ് ജയസൂര്യ. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.

Story highlihghts- veda jauasrya ok janu dance