മാധവനും വിജയ് സേതുപതിയും അനശ്വരമാക്കിയ വിക്രം വേദയിലെ താരങ്ങളായി സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനും; ചിത്രം പ്രേക്ഷകരിലേക്ക്

February 24, 2022

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമ പ്രേമികൾ ഹൃദയത്തിലേറ്റിയത്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സെയഫ് അലിഖാൻ പൊലീസ് കഥാപാത്രമായ വിക്രത്തേയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. അധോലോക നായകനായ വേദ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഹൃത്വിക് റോഷൻ അവതരിപ്പിക്കുന്നത്.

തമിഴിൽ വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കർ കൂട്ടുകെട്ടിൽ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നത്. അമീർ ഖാനെയാണ് ചിത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അമീർ ഖാന് പകരമായാണ് ഹൃത്വിക് റോഷൻ ചിത്രത്തിന്റെ ഭാഗമായത്. 2002-ൽ പുറത്തിറങ്ങിയ ന തും ജാനേ ന ഹം എന്ന ചിത്രത്തിന് ശേഷം ഹൃത്വികും സെയ്ഫ് അലി ഖാനും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് വിക്രം വേദയുടെ ഹിന്ദി പതിപ്പ്. ചിത്രം സെപ്തംബർ 30 മുതലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

Read also; സ്റ്റീഫൻ നെടുമ്പള്ളിയെ കാണാനെത്തിയ അയ്യപ്പൻ നായർ, വൈറൽ വിഡിയോ

അതേസമയം 2017-ൽ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിർമാണം. ആർ മാധവൻ, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷൻ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകൾ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്കെത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമ പ്രേമികൾ.

Story highlights: Vikram Vedha Hindi Remake