ധോലിദാ പാട്ടിനൊപ്പം ചുവടുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ചഹലിന്റെ ഭാര്യ- വിഡിയോ

February 21, 2022

ആലിയ ഭട്ട് നായികയായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഗംഗുഭായ് കത്തിയാവാഡി’. സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന ചിത്രം തിയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാനിരിക്കുന്ന ഒട്ടേറെ സിനിമകളുടെ പട്ടികയിലേക്ക് ഗാംഗുഭായ് കത്തിയവാഡിയും ഉണ്ട്. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റാണ്. ധോലിദാ എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ആസ്വാദകർക്കിടയിൽ ഹിറ്റ്.

ഗാനത്തിന് ചുവടുവെച്ച് ധാരാളം സിനിമാതാരങ്ങളും നർത്തകരും എത്തുന്നുണ്ട്. ഇപ്പോഴിതാ, ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിന്റെ ഭാര്യയും ധോലിദാ പാട്ടിന് നൃത്തം ചെയ്യുകയാണ്. ചിത്രത്തിലെ ആലിയ ഭട്ടിന്റെ വസ്ത്രധാരണത്തിന് സമാനമായാണ് ധനശ്രീയും നൃത്തത്തിനായി അണിഞ്ഞിരിക്കുന്നത്. സിനിമയിലെ ആലിയയുടെ സിഗ്നേച്ചർ നമസ്‌തേ പോസ് പുനഃസൃഷ്‌ടിക്കുന്നതും വിഡിയോയിൽ കാണാം. ധനശ്രീ ഒരു കൊറിയോഗ്രാഫർ കൂടിയാണ്.

അതേസമയം, ഗാംഗുഭായ് കത്തിയവാഡി കഴിഞ്ഞവർഷം ജൂലൈ 30 -ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും നീണ്ടുപോകുകയായിരുന്നു. ഡിജിറ്റൽ പ്രീമിയറിലേക്ക് പോകുന്നുവെന്ന വാർത്തകളുണ്ടായിരുന്നുവെങ്കിലും ഗംഗുഭായ് കത്തിയവാഡി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് പ്രൊഡക്ഷൻ ഹൗസ് പെൻ ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചിരുന്നു.

Read Also: ശാകുന്തളായി സാമന്ത, ശ്രദ്ധനേടി പുരാണകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ

1960 കളിൽ കാമാത്തിപുരയിൽ ജീവിച്ചിരുന്ന കത്തിയവാഡിയിലെ ഗാംഗുഭായ് എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഒരു ജീവചരിത്ര കുറ്റാന്വേഷണ ചിത്രമാണ് ഗാംഗുഭായ് കത്തിയവാടി. എസ് ഹുസൈൻ സെയ്ദി എഴുതിയ മാഫിയ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.

Story highlights- Yuzvendra Chahal’s wife Dhanashree Verma dancing to song Dholida