കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പഠിക്കാൻ 90+ My Tuition App

March 18, 2022

എത്ര പരിശ്രമിച്ചാലും ചില കുട്ടികൾക്ക് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ സാധിച്ചെന്ന് വരാറില്ല. പഠിക്കാന്‍ കഴിവ് കുറവായതോ, പഠിക്കാത്തതോ ആയിരിക്കില്ല ഒട്ടുമിക്ക കുട്ടികളുടെയും പ്രശ്‌നം. ഇഷ്ടപ്പെട്ട രീതിയില്‍, പെട്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ പഠിക്കാന്‍ സാധിക്കാത്തതാകും പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരോ വിഷയങ്ങളെയും പഠിക്കുന്നതിനായി സമീപിക്കേണ്ടത് വ്യത്യസ്തമായ രീതിയിലാണ്. ഇങ്ങനെ എളുപ്പത്തില്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് കുട്ടികളെ സഹായിക്കുകയാണ് 90+ My Tuition App

കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. പരീക്ഷകൾക്ക് മുൻപുള്ള സമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞാൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സാധിക്കും. എക്‌സാമുകൾക്ക്  90+ My Tuition App -ലെ അപ്ഡേഷനുകൾ പ്രയോജനപ്പെടുത്തി പഠിച്ചു കഴിഞ്ഞാൽ, അമിതഭയം ഒഴിവാക്കി ആത്മവിശ്വാസം ആർജ്ജിച്ച് അവർക്ക് പരീക്ഷ എഴുതാൻ കഴിയും.

പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ക്ലാസുകള്‍ ആപ്പില്‍ ലഭ്യമാണ്. പബ്ലിക് പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് ഫോക്കസ് ഏരിയ ഉള്‍പ്പെടുത്തിയുള്ള വിഡിയോ ക്ലാസ്ലുകള്‍ ലഭ്യമാണ്. ഇതിനുപുറമേ ഗ്രാമര്‍ ക്ലാസുകളും പഠിച്ച കാര്യങ്ങള്‍ റിവൈസ് ചെയ്യുന്നതിനായി ക്യാപ്‌സ്യൂള്‍സ് എന്നൊരു ഓപ്ഷനും ഉണ്ട്.
ബേസിക് ഗ്രാമർ സെഷനുകൾ, newspaper report, diary entry, notice, speech, seminar report, debate, letter, poster tips, character sketch tips, story writing tips തുടങ്ങിയ ഫീച്ചറുകൾ ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതോടൊപ്പം പ്രാക്ടീസ് ടെസ്റ്റ്, ഹോം ടെസ്റ്റ് എന്നിവയിലൂടെ കുട്ടികള്‍ക്ക് പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈ അവസരത്തിൽ മാക്‌സിമം ഓപ്ഷന്‍സ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ പഠനം എളുപ്പമാവുന്നു.

പരീക്ഷാഭയം കുട്ടികളുടെ ആത്മവിശ്വാസം ചോർത്തി കളയുന്ന ഒന്നാണ് . പഠിച്ച കാര്യങ്ങൾ ഉപയോഗിക്കാൻ കഴിയാതെ മനസിനെ തളർത്തുകയും ചെയ്യുന്നു. എന്നാൽ എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാൻ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാകണം. അത്തരത്തിൽ ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കാൻ  90+ My Tuition App ന് സാധിക്കുന്നു.

App Download – https://play.google.com/store/apps/details?id=com.mytuitionapp.student

 90+ My Tuition App- Digital Tuition