ശ്രീവല്ലി ഗാനത്തിന് കിടിലൻ ചുവടൊരുക്കി ഉത്സവവേദിയിലെ താരങ്ങൾ, ചിരി വിഡിയോ

March 30, 2022

കലയെ സ്നേഹിക്കുന്നവരുടെ മുഴുവൻ ഇഷ്‌ടമായി മാറിയതാണ് കോമഡി ഉത്സവവേദി. കളിയും ചിരിയും തമാശകളും അഭിനയവും പാട്ടും നൃത്തവും തുടങ്ങി കാഴ്‌ചക്കാരെ മുഴുവൻ ആവേശത്തിലാഴ്ത്തുന്ന നിരവധി പരുപാടികൾ അരങ്ങേറുന്ന വേദിയാണ് കോമഡി ഉത്സവം. ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതും ആരാലും അറിയപ്പെടാതിരുന്നവരുമായ നിരവധി കലാപ്രതിഭകളെ ഈ വേദി ലോകമലയാളികൾക്ക് പരിചയപ്പെടുത്തിക്കഴിഞ്ഞു. വേദിയിൽ പെർഫോം ചെയ്യാൻ എത്തുന്ന കലാകാരന്മാർക്കൊപ്പം തന്നെ വേദിയെ കൂടുതൽ മനോഹരമാക്കുന്നതാണ് ഇവിടെത്തുന്ന വിധികർത്താക്കളും അതിഥികളുമൊക്കെയാണ്.

ഇപ്പോഴിതാ തെന്നിന്ത്യയിൽ മുഴുവൻ തരംഗമായ അല്ലു അർജുൻ ചിത്രം പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന് രസകരമായി ചുവടുവയ്ക്കുകയാണ് വേദിയിലെ താരങ്ങൾ. കലാഭവൻ പ്രജോദും ഗിന്നസ് പക്രുവും നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ചേർന്നാണ് വേദിയിൽ ഈ ഗാനത്തിന് ചുവടുവയ്ക്കുന്നത്. വളരെ രസകരമായ രീതിയിൽ ഈ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന താരങ്ങളെ നിറഞ്ഞ ചിരിയോടെയാണ് വേദി ഏറ്റെടുക്കുന്നത്.

Read also: കച്ചാ ബദാമിന് ശേഷം ഹിറ്റായി മുന്തിരി പാട്ട്; മണിക്കൂറുകൾക്കൊണ്ട് 25 ലക്ഷം കാഴ്ചക്കാർ, വിഡിയോ

മലയാളികളുടെ പ്രിയപ്പെട്ട ഇടമാണ് കോമഡി ഉത്സവവേദി. ഈ വേദിയിലൂടെ നിരവധി കലാകാരന്മാരെയും നാം പരിചയപ്പെട്ടുകഴിഞ്ഞു. പ്രായഭേദമന്യേ നിരവധി കലാകാരൻമാർ മാറ്റുരയ്ക്കാൻ എത്തുന്ന വേദിയിൽ രജന നാരായണൻകുട്ടി അവതാരകയായി എത്തുന്നു. ഒപ്പം മലയാളികളുടെ ഇഷ്ട താരങ്ങളായ ഗിന്നസ് പക്രു, കലാഭവൻ പ്രജോദ്, ഷാജു എന്നിവർ വിധികർത്താക്കളായി എത്താറുണ്ട്. ഇവർക്ക് പുറമെ സിനിമ മേഖലയിലെ പ്രമുഖരും ഇവിടേക്ക് അതിഥികളായി എത്താറുണ്ട്. ഇത്തവണ വേദിയിൽ അതിഥിയായി എത്തിയത് തിരക്കഥാകൃത്തും അഭിനേതാവുമായ ബിബിൻ ജോർജാണ്.

Story highlights: actors dance with sreevalli song