ഇനി കല്ലുവിന്റെയും മാത്തുവിന്റെയും ചിരിയോട്ടം; ‘അടിച്ചു മോനെ’ തിങ്കളാഴ്ച മുതൽ ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ആരംഭിക്കുന്നു

March 13, 2022

മലയാളികളുടെ മാറിവരുന്ന ആസ്വാദന അഭിരുചികൾക്കൊപ്പം വളർന്ന ചാനലാണ് ഫ്‌ളവേഴ്‌സ് ടി വി. ജനപ്രിയ ഷോകളും പരമ്പരകളുമായി കഴിഞ്ഞ ഏഴുവർഷമായി ഫ്‌ളവേഴ്‌സ് മലയാളികളുടെ സ്വീകരണ മുറികളിൽ കാഴ്ചയുടെ നിറവസന്തം തീർക്കുകയാണ്. ചാനലിന്റെ തുടക്കം മുതൽ ഇന്നുവരെ എന്നും പ്രേക്ഷകർക്ക് ആസ്വാദന നിലവാരമുള്ള പരിപാടികൾ സമ്മാനിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട് ഫ്‌ളവേഴ്‌സ് ടിവി.

ടെലിവിഷനിൽ 12K വിസ്താര സമ്മാനിക്കുന്ന ദൃശ്യമികവ് ഫ്‌ളവേഴ്‌സ് പ്രേക്ഷകർക്ക് പുത്തൻ അനുഭവമായിരുന്നു. കുരുന്നു സർഗപ്രതിഭകളുടെ സംഗമ വേദിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ, മിനിസ്ക്രീൻ താരങ്ങളുടെ ചിരി വിരുന്നായ സ്റ്റാർ മാജിക് എന്നീ ജനപ്രിയ ഷോകളിലൂടെ 12K വിസ്താരയുടെ മികവ് ഫ്‌ളവേഴ്‌സിന് പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചു. ടെലിവിഷനിലും ഡിജിറ്റൽ മീഡിയയിലും ഫ്‌ളവേഴ്‌സിന് പ്രേക്ഷകർ നൽകുന്ന പിന്തുണയും വളരെ വലുതാണ്.

ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് കുടുംബത്തിൽ നിന്നും മറ്റൊരു മികവാർന്ന ദൃശ്യവിരുന്ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്.  ‘അടിച്ചു മോനെ’ എന്ന പരിപാടി മാർച്ച് 14 തിങ്കളാഴ്ച മുതൽ സംപ്രേഷണം ആരംഭിക്കുന്നു. മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകരായ കല്ലുവും മാത്തുവുമാണ് ‘അടിച്ചു മോനെ’ എന്ന പരിപാടിയ്ക്കും ആതിഥേയത്വം വഹിക്കുന്നത്.  രാജ് കലേഷും ആർ ജെ മാത്തുക്കുട്ടിയും നയിക്കുന്ന പരിപാടി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന എന്നുള്ളതിൽ സംശയമില്ല.

കല്ലു എന്ന് അറിയപ്പെടുന്ന രാജ് കലേഷ് ഒരു മജീഷ്യൻ കൂടിയാണ്. വർഷങ്ങളായി വിവിധ വിനോദ പരിപാടികളിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഇടയിൽ വലിയ ജനപ്രീതി നേടിയ ഒരു ടെലിവിഷൻ അവതാരകനാണ് രാജ് കലേഷ്. ആർ ജെ കൂടിയായ മാത്തുകുട്ടിയും കലേഷിനെ പോലെ വർഷങ്ങളായി ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും സജീവമാണ്. 

Read Also: സംവിധാന തൊപ്പിയണിഞ്ഞ് മോഹൻലാൽ; പുത്തൻ ലുക്ക് ശ്രദ്ധനേടുന്നു

ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ മലയാളത്തിൽ ഇതിലും മികച്ച അവതാരക കോമ്പോ വേറെയില്ല. അടിച്ചു മോനെയുമായി കല്ലുവും മാത്തുവും ജനമധ്യത്തിലേക്ക് തന്നെയാണ് എത്തുന്നത്. ഫ്‌ളവേഴ്‌സ് ടിവിയിലെ DOP വിൽസ് ഫിലിപ്പാണ് ഷോ ഡയറക്ടർ.മാർച്ച് 14 തിങ്കളാഴ്ച മുതലാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ പ്രോഗ്രാം സംപ്രേഷണം ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 6 മണിക്കാണ് പ്രോഗ്രാമിന്റെ സംപ്രേഷണം.

Story highlights- adichu mone in flowers tv starting soon