അതുല്യയ്ക്ക് അതുല്യമായ സമ്മാനങ്ങളുമായി കല്ലുവും മാത്തുവും; ജനസ്വീകാര്യതനേടി ‘അടിച്ചുമോനെ’

March 24, 2022

സംപ്രേക്ഷണം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പ്രേക്ഷകപ്രീതി നേടിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ അടിച്ചുമോനെ. മലയാളികളുടെ പ്രിയപ്പെട്ട അവതാരകനായ കല്ലുവും മാത്തുവും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്ന പരിപാടി എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കാണ് സംപ്രേഷണം ചെയ്യുന്നത്. കേരളത്തിന്റെ വിവിധ ഇടങ്ങളിലേക്ക് അവതാരകർ സമ്മാനങ്ങളുമായി എത്തുന്ന പരുപാടി വിനോദത്തിനൊപ്പം വിജ്ഞാനവും പകർന്നുനൽകുന്നുണ്ട്. സാധാരണ പ്രോഗ്രാമുകളിൽ നിന്നും ഏറെ വ്യത്യസ്തതകളുമായി എത്തുന്ന അടിച്ചുമോനെ പ്രായദേദമന്യേ എല്ലാവര്ക്കും ഒരേ രീതിയിൽ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

അവതാരകർ ജനമധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പരുപാടിയിൽ കല്ലുവിനും മാത്തുവിനും ഒപ്പം കണ്ടസ്റ്റന്റിന് സമ്മാനങ്ങളും തമാശകളുമൊക്കെയായി സൂത്രനും എത്താറുണ്ട്. ഇത്തവണ നൃത്തവും അഭിനയവുമൊക്കെയായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം ആളുകൾക്കിടയിലേക്കാണ് അടിച്ചുമോനെ പരിപാടിയുമായി കല്ലുവും മാത്തുവും എത്തിയത്. ചോദ്യങ്ങൾക്കൊപ്പം പാട്ടും തമാശകളുമൊക്കെയായി രസകരമായ രീതിയിലാണ് പരിപാടിയുടെ ഓരോ എപ്പിസോഡുകളും.

Read also: കാത്തിരിപ്പ് അവസാനിക്കുന്നു; സേതുരാമയ്യർക്കൊപ്പം ടീമിൽ ഇനി വിക്രവും- പോസ്റ്റർ പങ്കുവെച്ച് ജഗതി ശ്രീകുമാർ

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിക്കുന്നതാണ് ഫ്ളവേഴ്സ് ടിവി. വിജ്ഞാനവും വിനോദവും സംഗമിക്കുന്ന ചാനലിലെ ഒരോ പരുപാടികളും പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തതാണ്. പ്രേക്ഷകർക്ക് ഇഷ്ടപെട്ട പരിപാടികൾ ഒരുക്കുന്നതിൽ എന്നും മുൻപിലാണ് ഫ്‌ളവേഴ്‌സ് ടിവി. പ്രതിഭാശാലികളായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗറും, അറിവും വിനോദവും ഒന്നിക്കുന്ന ഫ്‌ളവേഴ്‌സ് ഒരുകോടിയും കളിയും ചിരിയും ഗെയിമുകളുമൊക്കെയായി എത്തുന്ന സ്റ്റാർ മാജിക്കുമടക്കം എല്ലാ പരുപാടികളും ചക്കപ്പഴവുമെല്ലാം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. പ്രായഭേദമന്യേയേയാണ് ചാനലിന്റെ പരിപാടികൾ മലയാളി പ്രേക്ഷകർ വീക്ഷിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ അടിച്ചുമോനെ എന്ന പരിപാടിയും ഇതിനോടകം ആളുകൾ ഏറ്റേടുത്തുകഴിഞ്ഞു.

Read also:ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്; വിജയം എതിരാളിക്കൊപ്പം ആഘോഷമാക്കി ഒരു കുഞ്ഞു മിടുക്കി- വിഡിയോ

Story highlights: Adichumone latest episode