ഷറഫുദ്ദീന്റെ നായികയായി ഭാവന വീണ്ടും മലയാളത്തിലേക്ക്; ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ ഒരുങ്ങുന്നു

March 16, 2022

മലയാളികളുടെ പ്രിയ താരമായ ഭാവന ഇപ്പോൾ കന്നഡ സിനിമകളിലാണ് സജീവമാകുന്നത്. ഒട്ടേറെ ചിത്രങ്ങളാണ് ഭാവന നായികയായി റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് നടി. ഷറഫുദ്ദീന്റെ നായികയായി ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്..’ എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്. ആദിൽ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ നടി പങ്കുവെച്ചു.

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയനടിയാണ് ഭാവന. വിവാഹശേഷം ബാംഗ്ലൂരാണ് ഭാവന ഭർത്താവ് നവീനൊപ്പം താമസം. അതുകൊണ്ടുതന്നെ കന്നഡ സിനിമാലോകത്താണ് താരം വിവാഹശേഷം സജീവമാകുന്നത്. മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം ഭാവന ശ്രദ്ധ നേടി. ലോക്ക് ഡൗൺ സമയത്ത്‌ നിരവധി ഫോട്ടോഷൂട്ടുകളിലൂടെയും നടി ശ്രദ്ധ നേടിയിരുന്നു. 

Read Also: ‘തനിക്കോ, പ്രായമോ? താൻ ജിംനാസ്റ്റ് അല്ലേ..’- ‘ഭീഷ്മ പർവ്വ’ത്തിലെ ഡിലീറ്റഡ് വിഡിയോ

ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ ചിത്രങ്ങളാണ് ശ്രീകൃഷ്ണ@ജിമെയിൽ.കോം, ഭജരംഗി,‘ഇൻസ്‌പെക്ടർ വിക്രം’ തുടങ്ങിയവ. മലയാളത്തിൽ ഏറ്റവും ഒടുവിൽ ആദം ജോൺ എന്ന ചിത്രത്തിലാണ് ഭാവന വേഷമിട്ടത്. 2018ൽ വിവാഹിതയായ ഭാവനയുടെ ഭർത്താവ് നവീൻ, കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ്. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Story highlights- After a while, Bhavana returns to Malayalam cinema