‘തനിക്കോ, പ്രായമോ? താൻ ജിംനാസ്റ്റ് അല്ലേ..’- ‘ഭീഷ്മ പർവ്വ’ത്തിലെ ഡിലീറ്റഡ് വിഡിയോ

March 16, 2022

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്തഭീഷ്മ പർവ്വം തിയേറ്ററുകളിൽ തരംഗം തീർക്കുകയാണ്. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകർക്കായി ‘ഭീഷ്മ പർവ്വം’ ഒരു സർപ്രൈസ് വിരുന്നാണ് ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകളും ഓരോ കഥാപാത്രങ്ങളുമെല്ലാം ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ, ഭീഷ്മ പർവ്വത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

മമ്മൂട്ടിയും അബു സലീമും ഒന്നിച്ചെത്തുന്ന ഒരു രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ബിഗ് ബി എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഭീഷ്മ പർവ്വം എത്തിയത്. ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം എത്തുന്ന ഭീഷ്മ പർവ്വത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മുൻപ്, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാലാ’ണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്‍മ പര്‍വ്വം പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുമ്പോൾ വിവേക് ഹര്‍ഷന്‍ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

read Also: ‘വിട്ടുവീഴ്ചയില്ലാത്ത സിനിമ’; ‘പട’യെ അഭിനന്ദിച്ച് കബാലിയുടെ സംവിധായകൻ പാ രഞ്ജിത്ത്

മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായര്‍, കെപിഎസി ലളിത, നദിയ മൊയ്‍തു, ലെന, ശ്രിന്ദ, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അതേസമയം, ചിത്രത്തിലെ ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പറുദീസാ എന്ന ഗാനത്തിനാണ് ഏറ്റവുമധികം ആരാധകരുള്ളത്. ഇന്തോനേഷ്യയിൽ നിന്നുപോലും ഗാനത്തിന് കവർ വേർഷൻ ഒരുങ്ങിയിരുന്നു.

Story highlights- bheeshma parvam deleted scene