പ്രമേഹ നിയന്ത്രണത്തിനായി പിന്തുടരാം, ആരോഗ്യകരമായ ഡയറ്റ് പ്ലാൻ
പലരേയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രമേഹം എന്നത്. ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നത് ആരോഗ്യകരമാണ്. അമിത വണ്ണമുള്ളവരിലും പ്രമേഹ സാധ്യത കൂടുതലായതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ ഇന്‍സുലിന്റെ അളവ് ക്രമപ്പെടുത്താന്‍ സഹായിക്കുന്ന ഡയറ്റ് പ്ലാനാണ് പിന്തുടരേണ്ടത്.
ഇതിനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുക മാത്രമല്ല, പേശികള്‍ക്ക് കൂടുതല്‍ ബലം നല്‍കാനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. പ്രഭാത ഭക്ഷണം പ്രോട്ടീനാല്‍ സമ്പന്നമായാല്‍ അമിത വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും. ഇതുവഴി ശരീര ഭാരവും നിയന്ത്രിക്കാം.
Read Also: കാലവും പ്രണയവും തമ്മിൽ പോരാട്ടം; ‘രാധേ ശ്യാം’ ട്രെയ്ലർ
പയര്‍വര്‍ഗങ്ങളും പച്ചക്കറികളും ധാരളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണകരമാണ്. കൊഴുപ്പു കുറഞ്ഞ പാലും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മധുരപലഹാരങ്ങള്‍, ഐസ്ക്രീം, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഇടയ്ക്ക് കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒവിവാക്കുന്നതാണ് നല്ലത്.
അതുപോലെതന്നെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണം വേണം കഴിക്കാന്‍. ബട്ടര്‍, ക്രീം എന്നിവയ്ക്ക് പകരമായി സസ്യ എണ്ണകള്‍ ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതും നല്ലതാണ്. മുട്ടയുടെ വെള്ള, മുളപ്പിച്ച പയര്‍, നട്സ് എന്നിവയൊക്കെ ലഘുഭക്ഷണങ്ങളായി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Story highlights: Healthy diet plan for diabetic patients