ചേർത്തുവെച്ച പാറകളല്ല, അത്ഭുതങ്ങളൊളിപ്പിച്ച വീടാണിത്; സഞ്ചാരികളെ ആകർഷിച്ച ഇടത്തിന് പിന്നിൽ…
ഏറെ കൗതുകവും അതിലേറെ ആകാംഷയും നിറച്ചതാണ് പ്രപഞ്ചം. പലപ്പോഴും അത്ഭുതങ്ങളും ഒളിപ്പിച്ച പ്രപഞ്ചത്തിലെ ചില മനുഷ്യ നിർമിതികളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ചിലപ്പോഴൊക്ക മനുഷ്യനിർമിതികളെക്കാൾ മനോഹരമായ കാഴ്ചകളാണ് പ്രകൃതി നമുക്കായി കാത്തുവെച്ചിരിക്കുന്നത്. അത്തരത്തിൽ പ്രകൃതിയുടെ മനോഹാരിതയ്ക്കൊപ്പം മനുഷ്യന്റെ കഴിവ് കൂടി ചേർത്തുവെച്ചുള്ള ഒരിടമാണ് വടക്കന്‍ പോര്‍ച്ചുഗലിലെ കാസ ഡോ പെനെഡോ എന്ന പാറവീട്. സഞ്ചാരികളുടെ മുഴുവൻ ഇഷ്ടഇടമായി ഇമാറിയ ഇവിടേക്ക് ഇപ്പോൾ നിരവധി സഞ്ചാരികളും എത്തുന്നുണ്ട്.
ഇവിടെത്തുന്നവരുടെ മുഴുവൻ കണ്ണുടക്കുന്നത് ഇവിടെ ഒരുക്കിയിരിക്കുന്ന ഈ പാറവീട്ടിലേക്കാണ്. കുന്നിന്മുകളില് ഒരുക്കിയിരിക്കുന്ന ഈ വീട്, കൗതുകത്തിനൊപ്പം ഏറെ ആകർഷകവുമാണ്. നിർമാണത്തിലെ പ്രത്യേകത തന്നെയാണ് ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണവും. നാല് പാറകൾ ചേർത്തുവെച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. പ്രധാനമായും അവിടെ ലഭ്യമായ പാറകളാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെങ്കിലും മറ്റ് നിർമാണ വസ്തുക്കളും ഈ വീടിനായി ഉപയോഗിച്ചിട്ടുണ്ട്.
Read also: പച്ചാളം ഭാസിയെ പരിചപ്പെടുത്താൻ നവരസങ്ങൾക്കൊപ്പം മിയയുടെ ചില പ്രത്യേകഭാവങ്ങളും; ചിരി വിഡിയോ
അടിത്തറയും മേൽക്കൂരയും ചുവരുകളുമൊക്കെ പാറകൾ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന ഈ വീട് ഇന്ന് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു മ്യൂസിയം കൂടിയായി മാറിയിരിക്കുകയാണ്. ആദ്യകാലങ്ങളിൽ അവധിക്കാലത്ത് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായുള്ള ഒരു വീടായാണ് ഇതിന്റെ ഉടമസ്ഥർ ഇത് നിർമിച്ചതെങ്കിലും, ഇപ്പോൾ ആ പ്രദേശത്തെ ചരിത്ര അവശേഷിപ്പുകൾ അടക്കം സൂക്ഷിക്കുന്ന ഒരു മ്യൂസിയമായി മാറിയിരിക്കുകയാണ് ഈ വീട്. കാഴ്ചയിലും ഏറെ കൗതുകങ്ങൾ പേറിയതാണ് ഈ വീട്. ചേർത്തുവച്ചിരിക്കുന്ന പാറകളായാണ് ഇത് ആദ്യം തോന്നുക. എന്നാൽ ഒരു വീടിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടെയുമാണ് ഇതിന്റെ നിർമിതി. പ്രകൃതിയെ അധികം നോവിക്കാതെയാണ് ഈ വീടിന്റെ നിർമാണം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
Story highlights: House Inside A Giant Rock