കൊച്ചിയിൽ പുത്തൻ വീട് സ്വന്തമാക്കി മോഹൻലാൽ- വിഡിയോ

July 9, 2022

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് മോഹൻലാൽ. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള മോഹൻലാൽ സജീവമായിത്തന്നെ സിനിമയിൽ തുടരുകയാണ്. ഇപ്പോഴിതാ, കൊച്ചി കുണ്ടന്നൂരിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ് താരം. മോഹൻലാലിൻറെ പുത്തൻ വീടിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

സംവിധായകൻ അനീഷ് ഉപാസനയാണ് വിഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. വീടിന്റെ ഇന്റീരിയർ ആണ് വിഡിയോയിലുള്ളത്. അതേസമയം, ഒട്ടേറെ വീടുകൾ മോഹൻലാലിന് സ്വന്തമായുണ്ട്. കേരളത്തിലെ സെൻട്രൽ കൊച്ചിയിലെ തേവരയിലാണ് മോഹൻലാലിന്റെ ആദ്യത്തെ വീട്. ഭാര്യയ്ക്കും മകൾക്കുമൊപ്പമാണ് താരം ഇവിടെ താമസിക്കുന്നത്. മറ്റ് നഗരങ്ങളിലും വീടുകളും ഫ്ലാറ്റും സ്വന്തമായുണ്ടെങ്കിലും കൊച്ചിയിലെ വീട് പ്രകൃതിഭംഗി നിറഞ്ഞതാണ്. മരങ്ങൾ, അക്വേറിയങ്ങൾ, പെയിന്റിംഗുകൾ, പുരാതന വസ്തുക്കൾ, അങ്ങനെയെല്ലാം ഈ വീട്ടിലുണ്ട്.

Read Also; കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

https://fb.watch/e9eeR7-lhN/

https://www.facebook.com/AnieshUpaasana/videos/735141944476703/

അതേപോലെതന്നെയാണ് പുതിയ ഫ്ലാറ്റും ഒരുക്കിയിരിക്കുന്നത്. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിനു സമീപമാണ് മോഹൻലാലിൻറെ പുതിയ ഫ്ലാറ്റ്. താഴെയും മുകളിലുമായി രണ്ടു ഫ്ലാറ്റുകൾ ഒന്നിച്ചെടുത്ത് ഇരുനില വീട് പോലെയാണ് ഇവിടെ വീടൊരുക്കിയിരിക്കുന്നത്. വലിയ സവിശേഷതകൾ ഈ വീടിനുണ്ട്. അതേസമയം, ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു മോഹൻലാൽ. കടലിനോട് അഭിമുഖമായാണ് ഇവിടെ മോഹൻലാലിൻറെ വീട് സ്ഥിതി ചെയ്യുന്നത്.

Story highlights- mohanlal’s new flat interior