തോന്നയ്ക്കൽ പഞ്ചായത്തിലെ അരി പറക്കിയ കഥ; അഴകിയ രാവണനിലെ പ്രശസ്തമായ സീനിന്റെ പിന്നാമ്പുറ കഥ പിറന്നാൾ ദിനത്തിൽ ഓർത്തെടുത്ത് നടൻ ഇന്നസെന്റ്

March 7, 2022

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഇന്നസെന്റ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒട്ടേറെ നർമ മുഹൂർത്തങ്ങളിൽ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്. മലയാളി സിനിമ പ്രേക്ഷകരുടെ മനം കവർന്ന ഒട്ടേറെ കഥാപാത്രങ്ങളെ നടൻ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. പ്രേക്ഷകർ ജീവിതത്തിലും സ്ഥിരമായി സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന പല തമാശ ഡയലോഗുകളും ഇന്നസെന്റിനൻറെ കഥാപാത്രങ്ങൾ സിനിമകളിൽ പറഞ്ഞിട്ടുള്ളവയാണ്.

ഇപ്പോൾ തന്റെ അഭിനയജീവിതത്തിലെ ചില കഥാപാത്രങ്ങളെ മ്യൂസിക് ഉത്സവ വേദിയിൽ ഓർത്തെടുക്കുകയാണ് നടൻ ഇന്നസെന്റ്. തന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് നടന്ന പ്രത്യേക പരിപാടിയുടെ ഇടയിലാണ് നടൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട തന്റെ ചില കഥാപാത്രങ്ങളെ പറ്റിയുള്ള ഓർമ്മകൾ പങ്കുവെച്ചത്. സംവിധായകൻ സിദ്ദിഖും തന്റെ സിനിമകളിലുള്ള ഇന്നസെന്റിന്റെ അഭിനയത്തെ പറ്റി വേദിയിൽ സംസാരിച്ചു.

തനിക്ക് പിറന്നാളാശംസ നേർന്ന് പാട്ട് പാടിയ ടോപ് സിംഗറിലെ കൊച്ചു പാട്ടുകാരികളോടാണ് ഇന്നസെന്റ് തന്റെ പ്രശസ്ത കഥാപാത്രം ഉണ്ടായ കഥ പങ്കുവെച്ചത്. ചില സമയത്ത് സിനിമകളിൽ അഭിനയിക്കാൻ വരുന്ന പുതിയ നടന്മാരെ നിരീക്ഷിച്ചാണ് താൻ അഴകിയ രാവണനിലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ അരി പറക്കുന്ന സീൻ അഭിനയിച്ചതെന്നാണ് ഇന്നസെന്റ് പറയുന്നത്.

Read More: അന്നൊരു ഫോട്ടോ എടുക്കാനുള്ള ധൈര്യം പോലുമില്ലായിരുന്നു, ഇന്ന് അദ്ദേഹത്തിന്റെ അഭിനന്ദനം; ഏ ആർ റഹ്മാനെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് ഹിഷാം

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുഞ്ഞ് പാട്ടുകാരാണ് മ്യൂസിക് ഉത്സവ വേദിയിൽ നടൻ ഇന്നസെന്റിന് പിറന്നാൾ ആശംസകൾ നേർന്ന് ഗാനങ്ങൾ ആലപിച്ചത്. പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ തമാശ നിറഞ്ഞ വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകരുടെ മനം കവരാറുണ്ട്. നടൻ ഇന്നസെന്റിന്റെയും മനസ്സ് നിറച്ച പല അനുഭവങ്ങളും മ്യൂസിക് ഉത്സവ വേദിയിൽ അരങ്ങേറിയിരുന്നു. ടോപ് സിംഗർ സ്ഥിരമായി കാണാറുള്ള പരിപാടിയാണെന്ന് ഇന്നസെന്റിന്റെ ഭാര്യ ആലീസും പറഞ്ഞു.

Story Highlights: Innocent recalls acting in azhakiya ravanan