‘സിബിഐ 5’ ലൊക്കേഷനിൽ നിന്നും മമ്മൂട്ടി പകർത്തിയ രസികൻ ചിത്രം പങ്കുവെച്ച് കനിഹ

March 24, 2022

മമ്മൂട്ടി നായകനായി വരാനിരിക്കുന്ന സിബിഐ സീരീസ്അഞ്ചാം ഭാഗം ഗൗരവമേറിയ കഥയാണ് കൈകാര്യം ചെയ്യുന്നത്. എങ്കിലും ‘സിബിഐ 5: ദി ബ്രെയിൻ’ സെറ്റിൽ രസകരമായ നിമിഷങ്ങളാണ് അരങ്ങേറുന്നത്. സിബിഐ 5-ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി കനിഹ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി സെറ്റിൽ നിന്നുള്ള കുറച്ച് രസകരമായ നിമിഷങ്ങൾ പങ്കിട്ടു.

കനിഹയുടെയും രമേഷ് പിഷാരടിയുടെയും ഫോട്ടോഗ്രാഫറായി മമ്മൂട്ടി മാറുന്നചിത്രങ്ങളാണ് കനിഹ പങ്കുവെച്ചിരിക്കുന്നത്. ലൊക്കേഷൻ രസകരമെന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിരിയോടെയാണ് മമ്മൂട്ടി ചിത്രം പകർത്തുന്നതും. ഫെബ്രുവരിയിലാണ് കനിഹ സിനിമയ്ക്കൊപ്പം ചേർന്നത്.

Read Also: അതേ നോട്ടം അതേ നടത്തം, അന്നും ഇന്നും മാറ്റമില്ലാതെ സേതുരാമയ്യർ

മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമയാണ് സി ബി ഐ പരമ്പരയിലെ അഞ്ചാം ഭാഗം. മമ്മൂട്ടി സേതുരാമയ്യർ സി ബി ഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകൾ ആയിരുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളെക്കാൾ വ്യത്യസ്തമാക്കി അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിന് പുറമെ വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ ഉണ്ട്.

Story highlights- Kaniha shares funny moments from Mammootty’s ‘CBI 5’ sets