അറബിക് കുത്ത് ചലഞ്ചുമായി കീർത്തി സുരേഷ്- വിഡിയോ

March 7, 2022

ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചാണ് വിജയ്‌ നായകനാകുന്ന ‘ബീസ്റ്റ്’ എന്ന ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ആദ്യ സിംഗിൾ പുറത്തിറങ്ങിയത്. ‘ഹലാമിത്തി ഹബീബോ’ എന്ന വരികളിൽ തുടങ്ങുന്ന ഗാനത്തിനൊപ്പം ആരാധകരും സെലിബ്രിറ്റികളും ഒരുപോലെ ഏറ്റെടുത്തു. ഒട്ടേറെത്തരങ്ങളാണ് അറബിക് കുത്ത് ഗാനത്തിന് ചുവടുവെച്ചെത്തിയത്.ഇപ്പോഴിതാ, നടി കീർത്തി സുരേഷാണ് അറബിക് കുത്ത് ഗാനത്തിന് ചുവടുവയ്ക്കുന്നത്.

സുഹൃത്തിനൊപ്പമാണ് കീർത്തി സുരേഷിന്റെ അറബിക് നൃത്തം. ചിത്രത്തിലെ നായിക പൂജാ ഹെഗ്‌ഡെയും സംഗീതസംവിധായകൻ അനിരുദ്ധും നടി സാമന്തയും മറ്റ് പലരും ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇൻസ്റാഗ്രാമിലും തരംഗമാണ് ഈ ഗാനം.  അതോടൊപ്പം സംവിധായകൻ ആറ്റ്‌ലിയും ഭാര്യയും നടിയുമായ പ്രിയയും ഒന്നിച്ച് ‘അറബിക് കുത്ത്’ പാട്ടിന് ചുവടുവയ്ക്കുന്ന വിഡിയോയും ശ്രദ്ധനേടിയിരുന്നു. വിജയ്‌യ്‌ക്കൊപ്പം മൂന്ന് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സംവിധാനം ചെയ്ത ആറ്റ്‌ലി, ഭാര്യ പ്രിയയ്ക്കും കലാസംവിധായകൻ മുത്തുരാജിനുമൊപ്പമാണ് ‘അറബിക് കുത്ത്’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നത്. 

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് വിജയ്. വിജയ്-യുടെ കരിയറിലെ 65-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ബീസ്റ്റിനുണ്ട്. നെല്‍സണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.അതേസമയം ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബീസ്റ്റ്. പൂജ ഹെഗ്ഡെ ചിത്രത്തില്‍ വിജയ്-യുടെ നായികയായെത്തുന്നു എന്നതാണ് മറ്റൊരു ആകര്‍ഷണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സണ്‍ പിക്ചേഴ്സ് ആണ് നിര്‍മാണം.

Read Also:‘ഡ്രൈവിംഗ് ലൈസൻസിന്’ ശേഷം വീണ്ടും നേർക്കുനേർ; പൃഥ്വിരാജ്- സുരാജ് ചിത്രം ‘ജന ഗണ മന’ ഏപ്രിലിൽ റിലീസിന്

ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്. 

Story highlights- Keerthy Suresh joins the Vijay’s ‘Beast’ Arabic Kuthu craze