വിന്റേജ് ലവ്, ശ്രദ്ധനേടി കീർത്തി സുരേഷ് പങ്കുവെച്ച ചിത്രങ്ങൾ

March 5, 2022

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കീർത്തി സുരേഷ്. മലയാളത്തിന് പുറമെ അന്യ ഭാഷ സിനിമകളില്‍ മുൻനിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. വിന്റേജ് ലവ് എന്ന് ക്യപ്ഷനോടെയാണ് കീര്‍ത്തി സുരേഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സാരിയിൽ അതിമനോഹരിയായാണ് കീർത്തി പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കീർത്തിയുടെ ‘ഗാന്ധാരി’ എന്ന മ്യൂസിക് വിഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. മലയാളത്തിൽ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് താരത്തിന്റേതായി അവസാനം റിലീസ് ചെയ്തത്. തമിഴിൽ രജനീകാന്തിനൊപ്പമുള്ള അണ്ണാത്തെയാണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രമാണ് തെലുങ്കിൽ താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്.

Read also: അപൂർവ ഒത്തുചേരൽ, സിനിമ പോസ്റ്ററിലെ കൗതുകം പങ്കുവെച്ച് സംവിധായകൻ രഞ്‍ജിത് ശങ്കര്‍

എന്നാൽ കീര്‍ത്തി സുരേഷ് നായികയാകുന്ന മലയാളം ചിത്രം ‘വാശി’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കീർത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിഭാഷകയായാണ് താരം എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights: keerthy sureshs latest photoshoot